ജനങ്ങൾ വീടുകളിലേക്ക് മടങ്ങുന്നു: ആലപ്പുഴ ജില്ലയിൽ 23 ദുരിതാശ്വാസ ക്യാമ്പുകൾ

Spread the love

ആലപ്പുഴ: പ്രകൃതി ക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ വിവിധ താലൂക്കുകളിലായി തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ജനങ്ങൾ വീടുകളിലേക്ക് തിരികെ മടങ്ങിത്തുടങ്ങി. നിലവിൽ ജില്ലയിൽ 23 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. 123 കുടുംബങ്ങളിലെ 384 പേരാണ് ക്യാമ്പുകളിലുള്ളത്. 143 പുരുഷൻമാരും 167 സ്ത്രീകളും 74 കുട്ടികളുമുണ്ട്. ഇതിൽ 51 പേർ മുതിർന്ന പൗരന്മാരാണ്.

ചേർത്തല താലൂക്കിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി എച്ച്.എസിൽ ആഞ്ച് കുടുംബങ്ങളിലെ പത്ത് പേരും കണ്ണിങ്ങാട്ടു ( ചേർത്തല തെക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ) ൽ മൂന്ന് കുടുംബങ്ങളിലെ എട്ട് പേരുമുണ്ട്. തുറവൂർ റ്റി.ഡി. സ്‌കൂളിൽ 32 കുടുംബങ്ങളിലെ 74 പേരും മനക്കോടം ഗവൺമെന്റ് എൽ.പി സ്‌കൂളിൽ ആറ് കുടുംബങ്ങളിലെ 16 പേരും പള്ളിത്തോട് മൂന്നാം വാർഡിലെ അങ്കണവാടിയിൽ രണ്ട് കുടുംബങ്ങളിലെ പത്ത് പേരും പള്ളിത്തോട് 17-ാം വാർഡിലെ അങ്കണവാടിയിൽ ഒരു കുടുംബത്തിലെ നാലുപേരുമുണ്ട്.

മാവേലിക്കര താലൂക്കിൽ അഞ്ച് ക്യാമ്പുകളാണ് തുറന്നത്. മാവേലിക്കര താമരക്കുളം ചാത്തിയറ ഗവൺമെന്റ് എൽ.പി.എസിൽ 12 കുടുംബങ്ങളിലെ 29 പേരും മാവേലിക്കര ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസിൽ ഒരു കുടുംബത്തിലെ അഞ്ചുപേരുമാണുള്ളത്. മാവേലിക്കര തൃപ്പെരുംന്തുറ ഗവ. യു പി സ്‌കൂളിൽ അഞ്ച് കുടുംബത്തിലെ 19 പേരും തൃപ്പെരുംന്തുറ സെന്റ് ആന്റണിസ് പള്ളി ഹാളിൽ ഒരു കുടുംബത്തിലെ ഏഴു പേരുമുണ്ട്. അറുനൂറ്റിമംഗലം ഗവൺമെന്റ് എൽ. പി സ്‌കൂളിൽ നാല് കുടുംബങ്ങളിലെ 12 പേരുണ്ട്.

അമ്പലപ്പുഴ താലൂക്കിൽ അഞ്ചു ക്യാമ്പുകളാണുള്ളത്. പുറക്കാട് പുന്തല എസ്.വി.എസ്. കരയോഗത്തിൽ ഏഴു കുടുംബങ്ങളിലെ 26 പേരുണ്ട്. പുറക്കാട് എ.കെ.ഡി.എസിലെ ക്യാമ്പിൽ നാലു കുടുംബങ്ങളിലെ 17 പേരാണുള്ളത്. കരൂർ കോവിൽപറമ്പിലെ ക്യാമ്പിൽ ആറു കുടുംബങ്ങളിലെ 23 പേരും പുന്നപ്ര ഗവൺമെന്റ് സി.വൈ.എം.എ. സ്‌കൂളിൽ ഏഴു കുടുംബങ്ങളിലെ 26 പേരുമുണ്ട്. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയൽ സ്‌കൂളിലെ ക്യാമ്പിൽ ഒരു കുടുംബത്തിലെ അഞ്ച് പേരുമുണ്ട്.

കാർത്തികപ്പള്ളി താലൂക്കിൽ മൂന്നു ക്യാമ്പാണുള്ളത്. തൃക്കുന്നപ്പുഴ പതിയാങ്കര വാഫി അറബിക് കോളജിലെ ക്യാമ്പിൽ 10 കുടുംബങ്ങളിലെ 32 പേരും ആറാട്ടുപുഴ നല്ലാണിക്കൽ ബഡ്സ് സ്‌കൂളിൽ ഒരു കുടുംബത്തിലെ അഞ്ച് പേരും പത്തിയൂർ എസ്.കെ.വി.എച്ച്്.എസിലെ ക്യാമ്പിൽ നാല് കുടുംബത്തിലെ 11 പേരുമുണ്ട്.

ചെങ്ങന്നൂർ താലൂക്കിൽ മൂന്നു ക്യാമ്പുകളാണുള്ളത്. വെൺമണി തച്ചംപള്ളി എൽ.പി സ്‌കൂളിൽ മൂന്നു കുടുംബങ്ങളിലെ 11 പേരും ചെറിയനാട് വിജയേശ്വരി എച്ച്. എസിൽ രണ്ട് കുടുംബങ്ങളിലെ ആറ് പേരും എണ്ണക്കാട് പകൽ വീട്ടിൽ മൂന്ന് കുടുംബങ്ങളിലെ 16 പേരുമുണ്ട്. കുട്ടനാട് താലൂക്കിൽ ഒരു ക്യാമ്പാണുള്ളത്. പുളിങ്കുന്ന് സെന്റ് ജോസഫ് എച്ച്.എസിൽ മൂന്ന് കുടുംബങ്ങളിലെ 12 പേരാണുള്ളത്.

ക്വാറൻറൈനിൽ ഇരിക്കുന്നവർക്കായി മാവേലിക്കര താലൂക്കിലെ മാവേലിക്കര ഗവൺമെന്റ് ഗേൾസ് എച്ച്്.എസ്.എസിൽ ഡി – ടൈപ്പ് ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്.

ഇതുകൂടാതെ ജില്ലയിൽ 125 ഭക്ഷണവിതരണ കേന്ദ്രങ്ങളുമുണ്ട്. 5720 കുടുംബങ്ങളിലെ 19250 പേർക്കാണ് ഭക്ഷണം നൽകുന്നത്. അമ്പലപ്പുഴ താലൂക്കിൽ 31 ഉം കാർത്തികപ്പള്ളിയിൽ 83 ഉം ചേർത്തലയിൽ രണ്ടും ചെങ്ങന്നൂരിൽ ഒൻപതും ഭക്ഷണവിതരണ ക്യാമ്പുകളുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *