തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പ് ആറന്മുള എംഎല്‍എ വീണ ജോര്‍ജ്ജിന്. കേരളം ഉറ്റുനോക്കിയിരുന്ന മന്ത്രിസ്ഥാനമായിരുന്നു ആരോഗ്യവകുപ്പ്. കെകെ ശൈലജക്ക് ശേഷം ആരായിരിക്കും ആരോഗ്യ വകുപ്പ് നയിക്കുക എന്നതായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്.
കെകെ ശൈലജയുടെ പിന്‍ഗാമിയായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റാണ് വീണ ജോര്‍ജ്ജിനെ തിരഞ്ഞെടുത്തത്.
അതേസമയം, പ്രധാന വകുപ്പായ ധനവകുപ്പ് കെഎന്‍ ബാലഗോപാലിനാണ്. പി രാജീവിന് വ്യവസായ വകുപ്പും, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രൊഫസര്‍ ആര്‍ ബിന്ദുവിനുമാണ് ലഭിച്ചിരിക്കുന്നതെന്നാണ് സൂചന.
ജനതാദളിലെ കൃഷ്ണന്‍കുട്ടിക്ക് വൈദ്യുതി വകുപ്പാണ് നല്‍കിയിരിക്കുന്നത്. ആദ്യമായി മന്ത്രിസഭയില്‍ അംഗമാകുന്ന അഹമ്മദ് ദേവര്‍കോവിലിന് തുറമുഖ വകുപ്പാണ് നല്‍കുന്നത്.
എക്‌സൈസ് മന്ത്രിയായി വി.എന്‍.വാസവന്‍ വരാനാണ് സാധ്യത.
ശിവന്‍കുട്ടിയെ ദേവസ്വം വകുപ്പിലേക്കാണ് പരിഗണിക്കുന്നത്.
ടൂറിസം വകുപ്പ് മുഹമ്മദ് റിയാസിന് ലഭിക്കാനാണ് സാധ്യത. നാളെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാനിരിക്കേ ഇന്നു തന്നെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കാനാണ് സിപിഎം ശ്രമം. മറ്റ് വകുപ്പു മന്ത്രിമാരുടെ കാര്യത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയണ്.
കേന്ദ്രകമ്മിറ്റി അംഗമായ എം വിഗോവിന്ദന് തദ്ദേശസ്വയംഭരണവകുപ്പ് കിട്ടാനാണ് സാധ്യത. സഹകരണ വകുപ്പിലേക്കും അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്. കെ രാധാകൃഷ്ണന് പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിന് ജലവിഭവവകുപ്പ് നല്‍കാനാണ് ഒടുവിലെ ധാരണ.അതേസമയം ഗതാഗത വകുപ്പ് എന്‍സിപിയില്‍ നിന്നും മാറ്റുമെന്നാണ് സൂചനകളുള്ളത്.
ഘടകകക്ഷി മന്ത്രിമാരെ എകെജി സെന്ററിലേക്ക് വിളിപ്പിച്ചു.