ക്ഷേമനിധി: രേഖകൾ നൽകുന്ന മുറയ്ക്ക് ധനസഹായം നൽകും

 

കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ അംഗങ്ങളായ തൊഴിലാളികൾക്ക് 2020 വർഷത്തിൽ അനുവദിച്ച 1000 രൂപ ധനസഹായം ലഭിക്കാത്തവർ അംഗത്വ ഐഡന്റിറ്റി കാർഡിന്റെ 1,2,3 പേജുകളുടെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് അക്കൗണ്ടിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷ ഓഫീസ് വിലാസത്തിലോ ഇ-മെയിലിലോ നൽകണം.

അപേക്ഷയ്‌ക്കൊപ്പം രേഖകളുടെ സ്‌കാൻഡ് കോപ്പി സഹിതം അയച്ചു തരുന്ന മുറയ്ക്ക് തുക അനുവദിക്കും. ആദ്യ ധനസഹായം ലഭിച്ചവർ അപേക്ഷിക്കാതെ തന്നെ അവരവരുടെ ബാങ്ക് അക്കൗണ്ടിൽ ധനസഹായം നൽകും. 2020-21 വർഷത്തിൽ പുതുതായി അംഗങ്ങളായവർ രേഖകളുമായി ലോക് ഡൗണിനു ശേഷം ഓഫീസിൽ ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *