സതേണ്‍ ബോര്‍ഡറിലൂടെ പ്രവേശിക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ 900% വര്‍ദ്ധനവ് : പി പി ചെറിയാന്‍

Spread the love

Picture

അമേരിക്കയുടെ സതേണ്‍ ബോര്‍ഡറിലൂടെ പ്രവേശിക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് . കഴിഞ്ഞ വര്‍ഷത്തെ ഏപ്രില്‍ മാസത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്ഷം അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 900% വര്‍ദ്ധിച്ചതായി യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ മെയ് 17 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു .

Picture2
അനധികൃത കുടിയേറ്റക്കാരുടെ സംഖ്യക്ക് പുറമെ മാതാപിതാക്കളുടെ സാന്നിധ്യം ഇല്ലാതെ എത്തിച്ചേരുന്ന കുട്ടികളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് . ഏപ്രില്‍ മാസം മാത്രം അതിര്‍ത്തിയില്‍ പിടികൂടപ്പെട്ടത് 17171 കുട്ടികളാണ് , 2020 മാര്‍ച്ച് മാസത്തില്‍ 18960 കുട്ടികളാണ് അതിര്‍ത്തിയില്‍ പിടികൂടപ്പെട്ടത് .
Picture3
മെക്‌സിക്കോയില്‍ നിന്നും പുറത്താക്കപ്പെട്ട നിരവധി പേര്‍ക്ക് അമേരിക്കയില്‍ ഈ വര്‍ഷം രാഷ്ട്രീയ അഭയം നല്‍കിയിട്ടുണ്ട് ഇവരില്‍ കുറ്റകൃത്യങ്ങളില്‍ അകപ്പെട്ടവരും ഉള്‍പ്പെടുന്നു .
മെക്‌സിക്കോ ബോര്‍ഡറിലുള്ള ഡെല്‍റിയോ മേയര്‍ ബ്രൂണോ ലോസാനോ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നതില്‍ ആശങ്ക അറിയിച്ചു ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളുകള്‍ കൈവശപ്പെടുത്തി അവിടെ കയറി താമസിക്കാന്‍ വരെ അനധികൃത കുടിയേറ്റക്കാര്‍ ശ്രമിക്കുന്നതായി മേയര്‍ പരാതിപ്പെട്ടു .
Picture
അതിര്‍ത്തിയില്‍ അനുഭവപ്പെടുന്ന അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് പ്രസിഡന്റ് ബൈഡന്‍ ചുമത്തപ്പെടുത്തിയിരിക്കുന്നത് വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയാണ് എന്നാല്‍ ഇതുവരെ പ്രശ്‌നപരിഹാരത്തിനുള്ള ഫോര്‍മുലകളൊന്നും കണ്ടെത്തിയിട്ടില്ല

Author

Leave a Reply

Your email address will not be published. Required fields are marked *