അലസത ക്രിസ്തീയ ജീവിതത്തിനെതിരെന്ന് ഫ്രാന്‍സിസ് പാപ്പ

Spread the love

Picture

വത്തിക്കാന്‍ സിറ്റി: അലസത പ്രാര്‍ത്ഥനയ്‌ക്കെതിരായ യഥാര്‍ത്ഥമായ പ്രലോഭനമാണെന്നും അത് ക്രിസ്തീയ ജീവിതത്തിനെതിരാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ബുധനാഴ്ച (19/05/2021) പ്രതിവാര പൊതുദര്‍ശന പരിപാടിയുടെ ഭാഗമായി വത്തിക്കാനില്‍ വിശുദ്ധ ദാമസ് പാപ്പായുടെ നാമത്തിലുള്ള അങ്കണത്തില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ദീ!!ര്‍ഘനേരം ഏകാഗ്രത പാലിക്കാന്‍ മനുഷ്യ മനസ്സിന് ബുദ്ധിമുട്ടാണെന്നും നിരന്തരമായ ചുഴലിക്കാറ്റ് ഉറക്കത്തില്‍ പോലും നാമെല്ലാവരും അനുഭവിക്കുന്നുവെന്നും ക്രമരഹിതമായ ഈ പ്രവണതയുടെ പിന്നാലെ പോകുന്നത് അത്ര നല്ലതല്ലെന്ന് നമുക്കെല്ലാവര്‍ക്കും അറിയാമെന്നും പാപ്പ സന്ദേശത്തിന്റെ ആമുഖത്തില്‍ പറഞ്ഞു.

പ്രാര്‍ത്ഥനയുമായി മാത്രം ബന്ധപ്പെട്ടതല്ല ഏകാഗ്രത നേടുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള പോരാട്ടം. വേണ്ടത്ര ഏകാഗ്രത കൈവരിക്കാനായില്ലെങ്കില്‍, ഒരാള്‍ക്ക് ഫലദായകമായ വിധത്തില്‍ പഠിക്കാന്‍ കഴിയില്ല, അതു മാത്രമല്ല, ഒരാള്‍ക്ക് നന്നായി പ്രവര്‍ത്തിക്കാനും സാധിക്കില്ല. കായികമത്സരങ്ങളില്‍ വിജയിക്കുന്നതിന് ശാരീരികമായ പരിശീലനം മാത്രം പോരാ, പ്രത്യുത, മാനസികമായ അച്ചടക്കവും ആവശ്യമാണെന്ന് കായികാഭ്യാസികള്‍ക്കറിയാം: സര്‍വ്വോപരി, ശ്രദ്ധ കേന്ദ്രീകരിക്കാനും അത് നിലനിര്‍ത്താനുമുള്ള കഴിവ് ആവശ്യമാണ്.

അശ്രദ്ധകള്‍ തെറ്റാണെന്നു പറയാനാകില്ല. പക്ഷേ അവയ്‌ക്കെതിരെ പോരാടേണ്ടിയിരിക്കുന്നു. നമ്മുടെ വിശ്വാസപൈതൃകത്തില്‍ പലപ്പോഴും വിസ്മരിക്കപ്പെടുന്നതും എന്നാല്‍ സുവിശേഷത്തില്‍ ഏറെ സന്നിഹിതമായതുമായ ഒരു പുണ്യമുണ്ട്. അതിനെ ജാഗരൂകത എന്ന് വിളിക്കുന്നു. വിശ്വാസികള്‍ ഒരിക്കലും പ്രാര്‍ത്ഥനയ്ക്ക് വിരാമമിടുന്നില്ല. നമ്മുടെ ഏറ്റവും കഠിനവും കയ്‌പേറിയതുമായ പദപ്രയോഗങ്ങള്‍ പോലും, അവിടന്ന് പിതൃനി!ര്‍വ്വിശേഷ സ്‌നേഹത്തോടെ സ്വീകരിക്കുകയും വിശ്വാസത്തിന്‍റെ ഒരു പ്രവൃത്തിയായി, ഒരു പ്രാ!ര്‍ത്ഥനയായി കരുതുകയും ചെയ്യുമെന്നും പാപ്പ പറഞ്ഞു.

ജോയിച്ചൻപുതുക്കുളം

Author

Leave a Reply

Your email address will not be published. Required fields are marked *