ഡാളസ്: ഡാളസ് കൗണ്ടിയിൽ രണ്ടു ഡോസ് കോവിഡ് വാക്സീൻ സ്വീകരിച്ച 506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും എട്ടു പേർ മരിച്ചതായും കൗണ്ടി ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.
അതേസമയം വാക്‌സിനേറ്റ് ചെയ്തവരില്‍ വീണ്ടും കോവിഡ് രോഗം ഉണ്ടാകുന്നുണ്ടെങ്കിലും വാക്‌സിന്‍ ഫലപ്രദമാണെന്ന് ഡാളസ് കൗണ്ടി മെഡിക്കല്‍ സൊസൈറ്റി പ്രസിഡന്‍റ് ഡോ.ബെത്ത് കസന്‍ ഓഫ് പൈപ്പര്‍ പറഞ്ഞു. ഇപ്പോള്‍ നല്‍കുന്ന വാക്‌സിന്‍ നൂറു ശതമാനവും ഫലപ്രദമല്ലെന്നും ഡോക്ടര്‍ പറഞ്ഞു.
ഡാളസ് കൗണ്ടിയിൽ 84800 പേർക്ക് രണ്ട് ഡോസ് വാക്സീൻ നൽകിയിട്ടുണ്ട്. ഇതിൽ 506 പേർക്ക് മാത്രമാണ് വീണ്ടും കോവിഡ് ബാധിച്ചത്. രോഗംബാധിത്തവരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 82 പേരെയാണ്. എട്ടു പേർ മരിക്കുകയും ചെയ്തു. വാക്സീൻ സ്വീകരിച്ച രോഗികളിൽ മിക്കവര്‍ക്കും നിസാര രോഗലക്ഷണങ്ങളാണ് കാണിച്ചത്.ടെക്‌സസില്‍ മാസ്‌ക് മാന്‍ഡേറ്റ് നീക്കം ചെയ്തുവെങ്കിലും, രോഗപ്രതിരോധശക്തി കുറഞ്ഞവര്‍ മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. രണ്ടു ഡോസ് വാക്‌സിന്‍ ലഭിച്ചവര്‍ പുറത്തുപോകുമ്പോള്‍ മറ്റുള്ളവരുടെ സുരക്ഷയെ കരുതി മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.