ന്യൂയോർക്ക് : നാലു പതിറ്റാണ്ടിനു ശേഷം കേരളത്തിൽ തുടർഭരണം ഏറ്റെടുത്ത കേരള സംസ്ഥാന മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും മറ്റു ക്യാബിനറ്റ് മന്ത്രിമാർക്കും പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടന അഭിനന്ദനങ്ങൾ അറിയിച്ചു. കഴിഞ്ഞ 5 വർഷം പ്രവാസികളുടെ എല്ലാ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ മുഖ്യമന്ത്രിയും സർക്കാരും കാണിച്ചിരുന്നതായും, പ്രവാസി കാര്യ വകുപ്പ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഏറ്റെടുത്തതിൽ ഏറെ സന്തോഷം ഉണ്ടെന്നും സർക്കാരുമായി എല്ലാ പ്രവർത്തനങ്ങളിലും പ്രത്യേകിച്ച് പ്രവാസി വിഷയങ്ങളിൽ പി.എം.എഫ് മുൻ പന്തിയിൽ തന്നെ ഉണ്ടാകുമെന്നും ഗ്ലോബൽ പ്രസിഡണ്ട് എം.പി സലീം (ഖത്തർ) പറഞ്ഞു.
മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രി സഭക്ക് ഇനിയും കുറെ നല്ല കാര്യങ്ങൾ പ്രവാസികൾക്കും അതുപോലെ നാട്ടുകാർക്കും ഈ ദുരന്ത കാലത്ത് ചെയ്യാൻ ആവുമെന്ന് വിശ്വസിക്കുന്നു. കേരളാ സർക്കാരിന് എല്ലാ വിധ ആശംസകളും നന്മയും നേരുന്നതായി ഗ്ലോബൽ ചെയർമാൻ ഡോ: ജോസ് കാനാട്ട്, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി വർഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം, ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ പി. പി ചെറിയാൻ, നോർത്ത് അമേരിക്ക റീജിയൺ കോർഡിനേറ്റർ ഷാജി രാമപുരം എന്നിവർ സംയുക്ത വാർത്താകുറിപ്പിൽ അറിയിച്ചു.
പ്രവാസി മലയാളീ ഫെഡറേഷൻ നോർത്ത് അമേരിക്ക റീജിയൺ പ്രസിഡന്റ് പ്രൊഫ.ജോയ് പല്ലാട്ടുമഠത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നോർത്ത് അമേരിക്ക റീജിയണലിന്റെ അനുമോദനങ്ങൾ വീണ്ടും അധികാരത്തിലേറിയ കേരളാ സർക്കാരിന് നേർന്നു. യോഗത്തിൽ തോമസ് രാജൻ, ടെക്‌സാസ് (വൈസ്.പ്രസിഡന്റ്),
സരോജ വർഗീസ്, ഫ്ലോറിഡ (വൈസ് പ്രസിഡന്റ്), ലാജി തോമസ്, ന്യൂയോർക്ക് (സെക്രട്ടറി), രാജേഷ് മാത്യു, അരിസോണ (ജോയിന്റ് സെക്രട്ടറി), ജീ മുണ്ടക്കൽ, കണക്ടികട്ട് (ട്രഷറാർ), റിനു രാജൻ, സിയാറ്റിൽ (ജോയിന്റ് ട്രഷറാർ).വിവിധ ഫോറങ്ങളുടെ അധ്യക്ഷന്മാരായ മാത്യുസ് ടി.മാത്യൂസ്, ഷീല ചെറു, പ്രൊഫ.സഖറിയ മാത്യു, ഡോ.അന്നമ്മ സഖറിയ, ബോബി വർക്കി, സൈജു വർഗീസ്, പൗലോസ് കുയിലാടൻ, സാജൻ ജോൺ, സഞ്ജയ് സാമുവേൽ, തോമസ് ജോസഫ്, ടോം ജേക്കബ്, നിജോ പുത്തൻപുരക്കൽ എന്നിവർ സംസാരിച്ചു.
(പി പി ചെറിയാൻ (ഗ്ലോബൽ മീഡിയ കോർഡിനേറ്റർ )