അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസ്സോസിയേഷന്റെ വനിതഫോറം പ്രസിഡന്റായി പ്രൊഫ. ജെയ്‌സി ജോര്‍ജിനെ തെരഞ്ഞെടുത്തു – (എബി മക്കപ്പുഴ)

Spread the love

Picture

ഡാളസ്:ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കി അമേരിക്കന്‍മലയാളികളുടെ ഇടയില്‍ അഭികാമ്യമായ പ്രവര്‍ത്തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ വനിതാ ഫോറം പ്രസിഡണ്ട്ആയി പ്രൊഫ.ജെയ്‌സി ജോര്‍ജിനെ തെരഞ്ഞെടുത്തു.
Picture2
ഇന്ത്യന്‍ ആര്‍മിയില്‍ വിശിഷ്ട സേവനത്തിനു 1990ല്‍ സില്‍വര്‍മെഡല്‍ രാഷ്ടപതിയില്‍ നിന്ന്‌സ്വീകരിച്ചു ചെറു പ്രായത്തില്‍ തന്നെ ജീവിതത്തില്‍ അച്ചടക്കം മാതൃകയാക്കിയ ജെയ്‌സി നല്ലൊരു ജീവ കാരുണ്യപ്രവര്‍ത്തകയാണ്.

1993ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ജെയ്‌സി ന്യൂയോര്‍ക്കില്‍അഡെല്‍ഫി യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പഠനം തുടരുകയും നഴ്‌സിങ്ങില്‍ ബാച്ചിലര്‍ ബിരുദം നേടിയെടുക്കുകയുംചെയ്തു.
Picture3
ബിരുദാനന്തരം ജോലി സംബന്ധമായി ഡാലസിലേക്കു ഫാമിലിയായി താമസം തുടന്ന്‌പോരുന്നു. പഠനവും ജോലിയുമായി ഫാമിലിയായിതാമസിച്ചു വരികയും അരിസോണ യൂണിവേഴ്‌സിറ്റിയില്‍നിന്നും ബി എസ്എന്‍ നേടിയെടുക്കുകയും യൂണിവേഴ്‌സിറ്റിഓഫ് ഡാളസ് നിന്നുംനഴ്‌സിംഗില്‍ മാസ്‌റ്റേഴ്‌സ് ബിരുദവും എഫ് എംപി യും നേടിനഴ്‌സിംഗ് പ്രാക്റ്റീഷണര്‍ ആയി സേവനംചെയ്യുകയും,

തുടര്‍ന്ന് വിസ്‌കോസ് യൂണിവേഴ്‌സിറ്റിഡാലസില്‍ ഇപ്പോള്‍ പ്രൊഫെസര്‍ ആയിജോലിചെയ്തു വരുന്നു.

രണ്ടു മക്കളുടെ മാതാവായ ജെയ്‌സി ഡാളസിലെ കലാ സാംസ്കാരിക മേഖലകളില്‍ ഇപ്പോഴും സജീവമാണ്. ഡാളസിലെ സണ്ണി വേലിടൗണില്‍ താമസിച്ചു ധരാളം ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. കോട്ടയം സ്വദേശിയായ അഡ്വക്കേറ് ജോര്‍ജ് ആണ് ജെയ്‌സിയുടെ ഭര്‍ത്താവ്.

ജോയിച്ചൻപുതുക്കുളം

Author

Leave a Reply

Your email address will not be published. Required fields are marked *