പി.സി. മാത്യുവിനെ വിജയിപ്പിക്കുക: സ്റ്റീവന്‍ സ്റ്റാന്‍ലി – (സ്വന്തം ലേഖകന്‍)

Spread the love

Picture

ഗാര്‍ലാന്‍ഡ്: ഡാളസ് കൗണ്ടിയിലെ ഗാര്‍ലാന്‍ഡ് സിറ്റി കൗണ്‍സില്‍ ഡിസ്ട്രിക്ട് മുന്നിലേക്ക് നടന്ന മെയ് തെരെഞ്ഞെടുപ്പില്‍ റണ്‍ ഓഫില്‍ എത്തിയ പി. സി. മാത്യുവിനെ വോട്ടു ചെയ്തു വിജയിപ്പിക്കുവാന്‍ മറ്റു നേതാക്കളോടൊപ്പം അതെ ഡിസ്ട്രിക്ടിലെ മുന്‍ കൗണ്‍സില്‍ മെമ്പര്‍ സ്റ്റീവന്‍ സ്റ്റാന്‍ലി ആവശ്യപ്പെട്ടു. ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാവ് കൂടിയായ മഞ്ജു ശ്രീവാസ്തവയും പി. സി. ക്കു പിന്തുണ പ്രഖ്യാപിച്ചു. ഇപ്പോഴത്തെ കൗണ്‍സിലില്‍ നാനാത്വത്തിന്റെ (ഡൈവേഴ്‌സിറ്റി) ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടാണ് സ്റ്റീവന്‍ ഈ പരസ്യമായ പ്രസ്താവന നടത്തിയത്. കൂടാതെ സ്കൂള്‍ ബോര്‍ഡിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ ഡാഫ്‌നി സ്റ്റാന്‍ലിയെ പി. സി. മാത്യു പിന്തുണച്ചത് ഡാഫ്‌നിയുടെ വിജയത്തിന് കാരണമായതും പി. സി. യുടെ അടുത്ത തെരെഞ്ഞെടുപ്പിനു പിന്തുണ കൂട്ടും എന്ന് സ്റ്റീവന്‍ കരുതുന്നു. അതോടപ്പം കൂടാതെ തോറ്റ സ്ഥാനാര്‍ത്ഥികളുടെ പിന്തുണയും പി. സി. പ്രതീക്ഷിക്കുന്നു.

മിസോറി സിറ്റി മേയര്‍ റോബിന്‍ ഏലക്കാട്ട്, ടെക്‌സസ് മുന്‍ മുനിസിപ്പല്‍ ലീഗ് പ്രെസിഡന്റും ഷുഗര്‍ലാന്‍ഡ് മുന്‍ പ്രൊടെം മേയറും ആയ ടോം എബ്രഹാം, റോളേറ്റ് മുന്‍ മേയര്‍ ടോഡ് ഗോട്ടേല്‍, സ്റ്റാഫോര്‍ഡ് സിറ്റി മുന്‍ പ്രൊടെം മേയറും ഇപ്പോഴത്തെ കൌണ്‍സില്‍ മെമ്പറുമായ കെന്‍ മാത്യു, ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റെര്‍ മുന്‍ പ്രെസിഡന്റും കേരളാ അസോസിയേഷന്‍ മുന്‍ പ്രെസിഡന്റുമായ ശ്രീ ചെറിയാന്‍ ചൂരനാട്, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് നേതാവ് കമലേഷ് മേത്ത, ഫ്രിക്‌സ് മോന്‍ മൈക്കിള്‍, പ്രേം സാഹി സി. പി. എ. മുതലായ നേതാക്കള്‍ക്കൊപ്പം വിവിധ നാഷണാലിറ്റികളില്‍ പെടുന്നവര്‍ പി. സി. ക്കു വേണ്ടി നിലകൊള്ളുന്നത് അഭികാമ്യമായ ഒരു കാര്യം തന്നെ.

മഞ്ജു ശ്രീ വാസ്തവ പി. സി. യുടെ പ്രവര്‍ത്തന പരിചയത്തിനു ഊന്നല്‍ കൊടുക്കുമ്പോള്‍ ചെറിയാന്‍ ചൂരനാട് മലയാളികള്‍ക്ക് വേണ്ടി എന്നും നിലകൊണ്ട ഒരു സാമൂഹ്യ പ്രവര്‍ത്തകനെന്ന നിലയില്‍ പി. സി. വരേണ്ടത് ആവശ്യമാണ് എന്ന് പറയുന്നു.

സണ്ണി വെയില്‍ മേയര്‍ സജി ജോര്ജ്, കോപ്പേല്‍ സിറ്റി കൗണ്‍സില്‍ മെമ്പര്‍ ബിജു മാത്യു, അമേരിക്കയിലെ മലയാളികള്‍ക്ക് സുപരിചിതനായ പത്ര പ്രവര്‍ത്തകന്‍ പി. പി. ചെറിയാന്‍, മുതലായവരും തനിക്കു വിജയാശംസകള്‍ നേര്‍ന്നതായി പി. സി. മാത്യു ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

മെയ് 24 നു സൗത്ത് ഗാര്‍ലാന്‍ഡ് ലൈബ്രറിയിലും (4845 ബ്രോഡ്‌വേ ബ്ലൂവാഡ്) റിച്ചലാന്‍ഡ് കോളേജ് ഗാര്‍ലാന്‍ഡ് ക്യാമ്പസിലും തുടങ്ങുന്ന ഏര്‍ലി റണ്‍ ഓഫ് തെരെഞ്ഞെടുപ്പില്‍ വോട്ടു മുമ്പ് ചെയ്തവര്‍ വീണ്ടും എത്തി തനിക്കു വോട്ടുനല്‍കും എന്ന ശുഭ പ്രതീക്ഷയാണ് തനിക്കുള്ളതെന്നും ജൂണ്‍ അഞ്ചിന് (5) രാത്രി അവസാന ദിനത്തില്‍ തന്നെ ഫലം അറിയാന്‍ കഴിയുമെന്ന പ്രത്യാശയാണ് തനിക്കുള്ളതെന്നും പി. സി. മാത്യു പറഞ്ഞു.

റണ്‍ ഓഫ് അവസാന ദിവസമായ ജൂണ്‍ അഞ്ചിന് (ശനിയാഴ്ച്ച) രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെ വോട്ടു ചെയ്യുവാനുള്ള സൗകര്യം, സൗത്ത് ഗാര്‍ലാന്‍ഡ് ലൈബ്രറി, ക്ലബ് ഹില്‍ എലിമെന്ററി, ലൈലെസ് എലിമെന്ററി, കൗച് എലിമെന്ററി, ടോലെര്‍ എലിമെന്ററി മുതലായ പോളിംഗ് ബൂത്തുകള്‍ ഒരുങ്ങും.

പി. സി. മാത്യുവിന്റെ വിജയത്തിനായി തങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി കാമ്പയിന്‍ മാനേജര്‍ ഹിലിപ് തോമസ്, ട്രഷറര്‍ ജിന്‍സ് മാടമന, സിജു ജോര്‍ജ്, ജോര്‍ജ് വര്ഗീസ്, മാത്തുക്കുട്ടി പട്ടരെട്ടു, മുതലായവര്‍ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. പി. സി. മാത്യു ഡോട്ട് കോമില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്. https://pcmathew.com/

Author

Leave a Reply

Your email address will not be published. Required fields are marked *