വാഷിംഗ്ടണ്‍ : ജനുവരി 6 ന് യു.എസ് കാപ്പിറ്റോളില്‍ ഉണ്ടായ ആക്രമണ സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി കമ്മീഷന്‍ രൂപീകരിക്കുന്നതിന് ഡെമോക്രാറ്റിക്ക് പാര്‍ട്ടി സെനറ്റില്‍ കൊണ്ട് വന്ന നിയമ നിര്‍മ്മാണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെട്ടു. ബില്‍ പാസ്സാക്കാന്‍ കഴിയാതിരുന്നത് നാണക്കേടാണെന്ന് നാന്‍സി പെലോലി അഭിപ്രായപ്പെട്ടു .
മെയ് 28 വെള്ളിയാഴ്ച സെനറ്റില്‍ നിന്നും വോട്ടെടുപ്പില്‍ 60 സെനറ്റര്‍മാരുടെ പിന്തുണ ആവശ്യമായിരുന്ന സ്ഥാനത്ത് 54 പേരുടെ പിന്തുണ മാത്രമേ ബില്ലിന് ലഭിച്ചുള്ളൂ , 35 പേര് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു 11 പേര്‍ വോട്ടെടുപ്പില്‍ നിന്നും മാറി നിന്നു .
50-50 എന്ന തുല്യ ബലമുള്ള സെനറ്റില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയെ പിന്തുണച്ചിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് മിച്ച് മെക്കോണല്‍ തുടക്കം മുതലേ കമ്മീഷനെ നിയമിക്കുന്നതില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു .
നേരത്തെ യു.എസ് ഹൌസ് ഈ ബില്‍ 175 നെതിരെ 252 വോട്ടുകള്‍ക്ക് അംഗീകരിച്ച ശേഷമായിരുന്നു സെനറ്റില്‍ എത്തിയത് .
സെനറ്റില്‍ കമ്മീഷന്‍ നിയമനം തള്ളിപ്പോയത് ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് ഏറ്റ ശക്തമായ തിരിച്ചടിയും ഡൊണാള്‍ഡ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും വലിയ നേട്ടവുമായി . കാപ്പിറ്റോള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസ് ഓഫീസറുടെ ഭാര്യ കമ്മീഷനെ നിയമിക്കുന്നത് അംഗീകരിക്കണമെന്നാവശ്യപ്പെട്ടി രുന്നു .
സെനറ്റില്‍ കമ്മീഷന്‍ നിയമനം പരാജയപ്പെട്ടുവെങ്കിലും സ്വന്തമായി അന്വേഷണത്തിന് പദ്ധതിയിട്ടിരിക്കുകയാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി .