പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരിച്ചു വന്നാല്‍ വിരുന്നില്‍ സക്കർ ബര്‍ഗിനെ ക്ഷണിക്കില്ലെന്ന് ട്രംപ്

Spread the love

വാഷിംഗ്ടണ്‍ ഡി.സി.:- അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചു വരികയോ, 2024 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചു പ്രസിഡന്റാകുകയോ ചെയ്താല്‍ വൈറ്റ് ഹൗസില്‍ സംഘടിപ്പിക്കുന്ന വിരുന്നിലേക്ക് ഫെയ്‌സ്ബുക്ക് സി.ഇ.ഓ. മാര്‍ക്ക് സക്കർബര്‍ഗിനെ ക്ഷണിക്കുകയില്ലെന്ന പ്രസിഡന്റ് ട്രമ്പ്.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിക്കാതെ വോട്ടെണ്ണലില്‍ കൃത്രിമം നടന്നുവെന്ന ആരോപണം ഉന്നയിക്കുന്ന ഡൊണാള്‍ഡ് ട്രമ്പ് ആഗസ്റ്റ് മാസത്തോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മടങ്ങിവരുന്നതിനോ, 2024 ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബൈഡനെ പരാജയപ്പെടുത്തി പ്രസിഡന്റാകുകയോ ചെയ്യുമെന്നാണ് പ്രസിഡന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ പ്രസ്താവന നല്‍കുന്ന സൂചന.
അടുത്ത രണ്ടു വര്‍ഷത്തേക്കുകൂടി ട്രമ്പിനെ ഫേയ്‌സ്ബുക്ക് തടഞ്ഞതായി ഔദ്യോഗിക അറിയിപ്പുണ്ടായതിനെ തുടര്‍ന്നാണ് ട്രമ്പിന്റെ പുതിയ പ്രതികരണം. 2023 ജനുവരി 7വരെയാണ് വിലക്ക്.
ട്രമ്പിന്റെ അനുയായികളോടുള്ള ഇന്‍സള്‍ട്ടാണിതെന്നും ട്രമ്പ് പറഞ്ഞു.
ട്രമ്പിനു നേരിയ വ്യത്യാസത്തില്‍ തോല്‍പിച്ച അരിസോണ സംസ്ഥാനത്ത് റീ കൗണ്ടിംഗ് പുരോഗമിക്കുന്നു.

പെന്‍സില്‍വാനിയായിലും റീകൗണ്ടിങ്ങിനുള്ള നടപടികള്‍ ആലോചിച്ചു വരുന്നു. രണ്ടു സംസ്ഥാനങ്ങളും ട്രമ്പിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗസ്റ്റ് മാസത്തോടെ കൗണ്ടിംഗ് പൂര്‍ത്തിയായാല്‍ ട്രമ്പ് പ്രസിഡന്റാകുമെന്ന ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. ഒരു കാര്യം വ്യക്തം-ബൈഡനു ശേഷം അമേരിക്കന്‍ പ്രസിഡന്റാകാന്‍ എല്ലാ അടവും പയറ്റുമെന്ന് ഇതോടെ അസന്നിഗ്ദമായി പ്രഖ്യാപിച്ചിരിക്കയാണ് ട്രമ്പ്.

റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

Author

Leave a Reply

Your email address will not be published. Required fields are marked *