ബഹു.പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി മുമ്പാകെ ഉന്ന യിച്ചിരിക്കുന്ന സബ്മിഷനുള്ള മറുപടി

Spread the love
                   
കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് കേരളത്തിലെ തീർത്ഥാടന കേന്ദ്രമായ ഗുരുവായൂർ ക്ഷേത്രത്തോടനുബന്ധിച്ചു പ്രവർത്തിക്കുന്ന നിരവധി ലോഡ്ജുകളിലെയും കച്ചവടസ്ഥാപനങ്ങളിലെയും ജീവനക്കാർക്കായി ആശ്വാസപദ്ധതി പ്രഖ്യാപിക്കാൻ നടപടി എടുക്കുന്നത് സംബന്ധിച്ച് ചട്ടം 304 പ്രകാരം ബഹു.എൻ.കെ.അക്ബർ.എം.എൽ.എ. 07.06.2021 ൽ ബഹു.പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി മുമ്പാകെ ഉന്ന യിച്ചിരിക്കുന്ന സബ്മിഷനുള്ള മറുപടി.
കോവിഡ് മഹാമാരിയുടെ ഒന്നാം തരംഗവും രണ്ടാം തരംഗവും നമ്മുടെ നാട്ടിൽ സൃഷ്ടിച്ചിട്ടുള്ള ക്ലേശം വളരെ വലുതാണ്. സമൂഹത്തിലെ സമസ്ത മേഖലകളെയും ഈ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട് ബാധിച്ചിട്ടുണ്ട്. എന്നാൽ മിക്കവാറും എല്ലാ മേഖലകളിലും സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ ഇടപെടീലുകളും നടത്തിയിട്ടുണ്ട്. വ്യാപാരമേഖലയിൽ ഉണ്ടായിട്ടുള്ള പ്രതിസന്ധിയെക്കുറിച്ചു സർക്കാരിന് ഉത്തമബോധ്യമുണ്ട്. സംസ്ഥാനത്തു പ്രവർത്തിക്കു ലോഡ്ജ് ഉൾപ്പെടെയുള്ള കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികളുടെയും തൊഴിലുടമകളുടെയും ക്ഷേമത്തിനായി സംസ്ഥാന സർക്കാർ രൂപം നൽകിയിട്ടുള്ള ബോർഡാണ് കേരള ഷോപ്‌സ് & കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ്. ടി ബോർഡിന്റെ കീഴിലുള്ള ക്ഷേമപദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ള വിവിധ ആനുകൂല്യങ്ങൾക്ക് അർഹത ഉണ്ടായിരിക്കുന്നതാണ്. ടി ക്ഷേമപദ്ധതിയിലെ അംഗങ്ങൾക്ക് 2020 കാലയളവിൽ കോവിഡുമായി ബന്ധപ്പെട്ട് ആശ്വാസധനസഹായമായി 1000 (ആയിരം) രൂപയും ക്വാറന്റൈനിൽ കഴിഞ്ഞവർക്ക് 5000 (അയ്യായിരം) രൂപയും കോവിഡ് ബാധിതർക്ക് 10000 (പതിനായിരം) രൂപയും  അനുവദിച്ചിട്ടുണ്ട്. ഗുരുവായൂർ മേഖലയിലെ കടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും ടി പദ്ധതിയുടെ ആനുകൂല്യത്തിന് അർഹരായിരുന്നു. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലും സംസ്ഥാന സർക്കാർ എല്ലാ മേഖലകളിലും സഹായഹസ്തം നീട്ടുവാൻ തീരുമാനിക്കുകയും ആവശ്യമായ ഇടപെടീൽ നടത്തി വരികയുമാണ്. തൊഴിൽ വകുപ്പിന് കീഴിലുള്ള ബോർഡുകളിലെ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് ആശ്വാസ ധനസഹായമായി 1000 രൂപ നൽകുതാണെന്ന് സംസ്ഥാന സർക്കാർ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ആയതിനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചു വരുന്നു. സംസ്ഥാന സർക്കാർ ലഭ്യമാക്കുന്ന ഭക്ഷ്യക്കിറ്റു പോലെയുള്ള മറ്റ് പൊതു ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് ലഭിക്കുന്നതാണ്. അതിനു ഉപരിയായിട്ടുള്ള മറ്റ് ആശ്വാസപദ്ധതി പ്രഖ്യാപിക്കുന്നത് നിലവിൽ പരിഗണനയിലില്ല.

Author

Leave a Reply

Your email address will not be published. Required fields are marked *