തൊഴിലവസരങ്ങളൊരുക്കി റിക്രൂട്ട്മെന്റ് ഡ്രൈവ് ജൂലൈ 7 മുതല്‍

Spread the love

മെഡിക്കല്‍ കോഡിങ്ങ്; അസരങ്ങളൊരുക്കി റിക്രൂട്ട്മെന്‍റ് ഡ്രൈവ് - SuperPrimetime

മെഡിക്കല്‍ കോഡിങ്ങില്‍ തൊഴിലവസരങ്ങളൊരുക്കി
സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമിയുടെ റിക്രൂട്ട്മെന്റ് ഡ്രൈവ് ജൂലൈ 7 മുതല്‍
കൊച്ചി: കോവിഡ് കാലത്തും മെഡിക്കല്‍ കോഡിങ് മേഖലയില്‍ തൊഴില്‍ കണ്ടെത്താന്‍ അവസരമൊരുക്കി കേരളത്തിലെ പ്രമുഖ മെഡിക്കല്‍ കോഡിങ് പരിശീലന സ്ഥാപനമായ സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമി. യുഎസ് ആസ്ഥാനമായ പ്രമുഖ മെഡിക്കല്‍ കോഡിങ് കമ്പനിയായ എപിസോഴ്‌സിന്റെ സഹകരണത്തോടെ നടക്കുന്ന വിര്‍ച്വല്‍ റിക്രൂട്ട്മെന്റ് ഡ്രൈവ് ജൂലൈ 7 മുതല്‍ ആരംഭിക്കും. തുടക്കത്തില്‍ വര്‍ക്ക് ഫ്രം ഹോം രീതിയിലായിരിക്കും ജോലി. രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ഓണ്‍ലൈന്‍ എഴുത്തു പരീക്ഷ, ടെക്‌നിക്കല്‍, എച്ച്ആര്‍ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ഥികളെതെരഞ്ഞെടുക്കുക.

ഇന്ത്യയില്‍ നിന്നുള്ള 200 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ ഈ വിര്‍ച്ച്വല്‍ ഡ്രൈവിലൂടെ അവസരം ലഭിക്കും. ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്. പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ കോഡിങ് മേഖലയില്‍ മികച്ച തൊഴിലവസരങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമി പ്രവര്‍ത്തിക്കുന്നതെന്ന് അക്കാദമി സിഇഒ ബിബിന്‍ ബാലന്‍ പറഞ്ഞു. കോവിഡ് -19 വ്യാപനത്തെ തുടര്‍ന്ന് മെഡിക്കല്‍ കോഡിങിന് സാധ്യതകള്‍ ഏറെയാണ്. മെയില്‍ നടന്ന റിക്രൂട്ട്മെന്റില്‍ 491 അപേക്ഷകളാണ് ലഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട 174 ഉദ്യോഗാര്‍ഥികളില്‍ 149 ഓളം പേരും സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമിയില്‍ പരിശീലനം നേടിയവരാണ്. കഴിഞ്ഞ 8 വര്‍ഷത്തിനിടെ 3000-ത്തിലധികം പേര്‍ക്ക് തൊഴിലവസരം നല്‍കാന്‍ കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമായ നേട്ടമായാണ് കാണുന്നതെന്നും ബിബിന്‍ ബാലന്‍ പറഞ്ഞു.

എക്സ് എല്‍ ഹെല്‍ത്ത്കെയര്‍, ഡിഎച്ച്എസ്, അഡ്വാന്റേജ് ഹെല്‍ത്ത്കെയര്‍ സൊലൂഷന്‍സ്, ഹിന്ദുജ ഗ്ലോബല്‍ സൊലൂഷന്‍സ്, വണ്‍ കോള്‍ ഹെല്‍ത്ത്, സെഫല്‍ മെഡിസൊലൂഷന്‍സ്, അഹല്യ ഹോസ്പിറ്റല്‍, ആസ്റ്റര്‍, ജെബ്ബ്‌സ് ഹെല്‍ത്ത്കെയര്‍ സൊലൂഷന്‍സ്,  ഒമേഗ ഹെല്‍ത്ത്കെയര്‍ തുടങ്ങി ഇന്ത്യക്കകത്തും വിദേശത്തുമുള്ള വിവിധ ഔട്ട്‌സോഴ്‌സിംഗ് കമ്പനികളിലും ആശുപത്രികളിലും ക്ലിനിക്കുകളിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതിനകം ജോലി ലഭിച്ചിട്ടുണ്ട്.അമേരിക്കന്‍ അക്കാദമി ഓഫ് പ്രഫഷണല്‍ കോഡേഴ്‌സ് (എ എ പി സി ) ലൈസന്‍സുള്ളതും, ആസ്ട്രേലിയന്‍ ആര്‍ ടി ഒ – ഇ എച്ച് ഇ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നതുമായ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമി. സുരക്ഷിതമായ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ മെഡിക്കല്‍ കോഡിങ് (യുഎസ്എ, ആസ്ട്രേലിയ, യുഎഇ), എച്ച്ഐഎം വിഷയങ്ങള്‍ ഉള്‍പ്പെടെ വിവിധ കോഴ്സുകള്‍ ഓണ്‍ലൈന്‍, ഓഫ് ലൈനായി സിഗ്മ നല്‍കുന്നുണ്ട്. മെഡിക്കല്‍ കോഡിങ് ആന്റ് ബില്ലിംഗ്, മെഡിക്കല്‍ ബില്ലിംഗ്, മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍, ആസ്‌ട്രേലിയന്‍ ക്ലിനിക്കല്‍ കോഡിങ് തുടങ്ങി ഏഴോളം കോഴ്സുകളാണ് ഇവിടെയുള്ളത്. റവന്യു സൈക്കിള്‍ മാനേജ്‌മെന്റിനെ പിന്തുണയ്ക്കുന്നതിനും സേവനങ്ങള്‍ക്കാവശ്യമായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനും വേണ്ടി ആരോഗ്യമേഖലയിലെ വിവിധ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയാണ് സിഗ്മ.

റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്  https://www.cigmahealthcare.in/job-drive-registration.php  എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 94004 08094, 94004 02063 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

 

                                           റിപ്പോർട്ട് :  Reshmi Kartha

Author

Leave a Reply

Your email address will not be published. Required fields are marked *