വിനോദ സഞ്ചാര മേഖലകളുടെ പരസ്പര ബന്ധം സാധ്യമാകും; മന്ത്രി മുഹമ്മദ് റിയാസ്

Spread the love

post

ആശ്രാമം ലിങ്ക് റോഡിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി

കൊല്ലം: ആശ്രാമം ലിങ്ക് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ വിനോദ സഞ്ചാര മേഖലകളുടെ പരസ്പര ബന്ധം സാധ്യമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ലിങ്ക് റോഡിന്റെ മൂന്നാംഘട്ട നിര്‍മാണ പുരോഗതി വിലയിരുത്തുകയായിരുന്നു മന്ത്രി. ജില്ലയില്‍ വിനോദ സഞ്ചാര ഭൂപടത്തില്‍ ഇതുവരെ അറിയപ്പെടാത്ത മേഖലകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും റോഡിന്റെ പൂര്‍ത്തീകരണം കൊണ്ട് സാധിക്കും. നഗരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും, മന്ത്രി പറഞ്ഞു.

കൊല്ലം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്ന് തോപ്പില്‍ കടവ് വരെ അഷ്ടമുടി കായലിന്റെ തീരത്തോട് ചേര്‍ന്ന് ഫ്ളൈ ഓവറായാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. മൂന്ന് ദേശീയ പാതകളെയും പ്രധാന റോഡുകളെയും ബന്ധിപ്പിക്കുന്ന റിംഗ് റോഡായി ആശ്രാമം ലിങ്ക് റോഡ് മാറും. 1100 മീറ്റര്‍ നീളത്തില്‍ 35 സ്പെനുകളായാണ് മൂന്നാം ഘട്ടം ഫ്ലൈ ഓവര്‍ നിര്‍മിക്കുന്നത്. 27 സ്പാനുകളുടെ നിര്‍മാണം പൂര്‍ത്തിയായി. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട ലിങ്ക് റോഡ് നാലാം ഘട്ടത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *