മാഗ് ‘ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് ജൂലൈ 31 മുതൽ

Spread the love

ഹൂസ്റ്റൺ: കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയെ തുടർന്ന് മന്ദഗതിയിലായിരുന്ന ഹൂസ്റ്റണിലെ കായിക രംഗം വീണ്ടും സജീവമാകുന്നു. ജൂൺ ആദ്യവാരം ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഷട്ടിൽ ബാഡ്മിന്റൺ ഡബിൾ‍സ്‌ ടൂർണമെന്റിന്റെ ആവേശം കെട്ടടങ്ങതിനു മുൻപ് മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണും (മാഗ്) ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ്  ടൂർണമെന്റുമായി രംഗത്ത്!

മാഗിന്റെ നേതൃത്വത്തിൽ നടത്തുന്ന ഷട്ടിൽ ബാഡ്മിന്റൺ ഡബിൾ ടൂർണമെന്റ്  ജൂലൈ 31 (ശനി), ഓഗസ്റ്റ് 1 (ഞായർ) തീയതികളിൽ നടത്തുന്നതിനുള്ള ക്രമീകരണ ങ്ങൾ പുരോഗമിക്കുന്നു.  ശനിയാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെയും ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മുതൽ 7 വരെയാണ് കളികൾ ക്രമീകരിക്കുന്നത്.
ഹൂസ്റ്റൺ ബാഡ്മിന്റൺ സെന്ററിലാണ് ടൂർണമെന്റ്.ഹൂസ്റ്റണിലെ പ്രമുഖ മലയാളി ബാഡ്മിന്റൺ കളിക്കാരുടെ 22 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്‌ക്കുന്നത്.

അലക്സ് പാപ്പച്ചൻ (എംഐഎച്ച് റിയൽറ്റി) മെഗാ സ്പോൺസറും രഞ്ജു രാജ്‌ (പ്രൈം ചോയ്സ് ലെൻഡിങ് ) ഗ്രാൻഡ് സ്പോണ്സറും റജി.വി.കുര്യൻ (ഇന്റർനാഷണൽ സ്റ്റാൻഡേർഡ് വാൽവ്) ഡയമണ്ട് സ്പോണ്സറുമായിരിക്കും. ജോർജ് ജേക്കബ് (മാസ്റ്റർ പ്ലാനറ്റ് യുഎസ്എ),ഷാജു തോമസ് (ലോൺ ഓഫീസർ)
ചാണ്ടപിള്ള മാത്യൂസ് ഇൻഷുറൻസ്,ആഷാ റേഡിയോ, ഓഷ്യനസ് ലിമോസിൻ റെന്റൽസ്, ചെട്ടിനാട് ഇന്ത്യൻ റെസ്റ്റോറന്റ്, മല്ലു കഫേ റേഡിയോ, അപ്ന ബസാർ മിസോറി സിറ്റി എന്നിവരാണ് മറ്റു സ്‌പോൺസർമാർ.

മൽസര വിജയികൾക്ക് എവർ റോളിങ്ങ് ട്രോഫികളും വ്യക്തിഗത ട്രോഫികളൊടൊപ്പം ക്യാഷ് പ്രൈസുകളും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്,

വിനോദ് വാസുദേവൻ (പ്രസിഡണ്ട്) – 832 528 6581
ജോജി ജോസഫ് (സെക്രട്ടറി) –   713 515 8432
മാത്യു കൂട്ടാലിൽ (ട്രഷറർ) – 832 468 3322
റജി കോട്ടയം (കൺവീനർ ) – 832 723 7995

റിപ്പോർട്ട് :   Jeemon Ranny

Freelance Reporter,

Houston, Texas

Author

Leave a Reply

Your email address will not be published. Required fields are marked *