ഫാ. സ്റ്റാൻ സ്വാമിയുടെ മരണം ജനാധിപത്യത്തിനേറ്റ അപമാനം : എൻ.എം.രാജു

                   

തിരുവല്ല: ഭാരതത്തിൻ്റെ മതേതര സ്വഭാവത്തിനും ജനാധിപത്യത്തിനുമേറ്റ കനത്ത അപമാനമാണ് ഫാ.സ്റ്റാൻ സ്വാമിയുടെ മരണമെന്ന് പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ) ദേശീയ പ്രസിഡൻ്റ് എൻ.എം.രാജു പറഞ്ഞു.
പിസിഐ സംസ്ഥാന സമിതി തിരുവല്ല കെഎസ്ആർടിസി കേർണറിൽ നടത്തിയ ഫാ.സ്റ്റാൻ സ്വാമി അനുസ്മരണവും മതേതര സംരക്ഷണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിച്ചമർത്തപ്പെട്ട സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് എൻ.എം.രാജു പറഞ്ഞു.
പിസിഐ സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ പി.എ.ജെയിംസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട്, സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ, ദേശീയ നിർവ്വാഹക സമിതിയംഗം ജോജി ഐപ്പ് മാത്യൂസ്‌, ജില്ലാ ഭാരവാഹികളായ പാസ്റ്റർ ടി.വി.തോമസ്, ഷാജി മാലം എന്നിവർ പ്രസംഗിച്ചു. ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് അനുശോചനപ്രമേയത്തിൽ ആവശ്യപ്പെട്ടു.

Photo 
പിസിഐ സംസ്ഥാന സമിതി തിരുവല്ല കെഎസ്ആർടിസി കേർണറിൽ നടത്തിയ ഫാ.സ്റ്റാൻ സ്വാമി അനുസ്മരണവും മതേതര സംരക്ഷണ സമ്മേളനവും  ദേശീയ പ്രസിഡൻ്റ് എൻ.എം.രാജു ഉദ്ഘാടനം ചെയ്യുന്നു. പാസ്റ്റർ പി.എ.ജെയിംസ്, ജെയ്സ് പാണ്ടനാട്, ജിജി ചാക്കോ, ഷാജി മാലം, ടി.വി.തോമസ്, ജോജി ഐപ്പ് മാത്യൂസ് എന്നിവർ സമീപം.

                   റിപ്പോർട്ട് : Joji Iype Mathews

Leave a Reply

Your email address will not be published. Required fields are marked *