തിരുവനന്തപരും: ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര സോഫ്റ്റ്‌വെയര്‍ ടെസ്റ്റിങ് കമ്പനിയായ ടെസ്റ്റ്ഹൗസ് പ്രവര്‍ത്തന മികവിനുള്ള രണ്ട് രാജ്യാന്തര അംഗീകാരങ്ങള്‍ സ്വന്തമാക്കി. മികച്ച ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊമേഷന്‍ കണ്‍സള്‍ട്ടന്‍സിക്കുള്ള മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്ക മേഖലയിലെ എംഇഎ ഫിനാന്‍സ് ബാങ്കിങ് ടെക്‌നോളജി അവാര്‍ഡ് 2021, ടാലന്റ് അക്വിസിഷന്‍ ഇന്റര്‍നാഷനല്‍ മാഗസിന്‍ ഏര്‍പ്പെടുത്തിയ ബ്രിട്ടനിലെ മികച്ച സോഫ്റ്റ്‌വെയര്‍ ടെസ്റ്റിങ് ആന്റ് ക്വാളിറ്റി അഷുറന്‍സ് കമ്പനി 2021 പുരസ്‌ക്കാരങ്ങളാണ് ടെസ്റ്റ്ഹൗസ് സ്വന്തമാക്കിയത്. ബ്രിട്ടനിലെ ബെസ്റ്റ് സ്റ്റാര്‍ട്ടപ്പ് ടെസ്റ്റ്ഹൗസിനെ മികച്ച തൊഴിലിട പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആഗോള തലത്തില്‍ 20ലേറെ രാജ്യങ്ങളിലായി ഫോര്‍ച്യൂണ്‍ 500 കമ്പനികള്‍ ഉള്‍പ്പെടെ 275 കമ്പനികള്‍ക്ക് ടെസ്റ്റ്ഹൗസ് സേവനം നല്‍കുന്നുണ്ട്. യുകെ, യുഎസ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ ടെസ്റ്റ്ഹൗസിന് ശക്തമായ സാന്നിധ്യമുണ്ട്. കമ്പനിയുടെ ഇന്ത്യയിലെ ആസ്ഥാനം തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലാണ്. നെക്സ്റ്റ് ജെനറേഷന്‍ ടെസ്റ്റിങ്, എഐ ടെസ്റ്റിങ്, ഐഒടി, യുഐ/യുഎക്‌സ് ടെസ്റ്റിങ് എന്നീ മേഖലകളിലാണ് ടെസ്റ്റ്ഹൗസ് ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത്.
Thiruvananthapuram, 8th July 2021: Testhouse, a Technopark based software testing and quality assurance company has bagged two international awards for its quality services. The company has been awarded “Best Digital Transformation Consultancy Firm” in The MEA Finance Banking Technology Awards 2021 by the MEA Finance Magazine in an event held in Dubai. Testhouse was also awarded the “Best Software Testing & Quality Assurance Company 2021” by the Talent Acquisition International Magazine as part of their 7th year annual celebratory programs in the UK. Testhouse was also showcased as one of the best companies to work for by the BestStartup based in the UK.