പാചകവാതക, ഇന്ധനവില വർധനവിനെതിരെ യു.ഡി.എഫ് കുടുംബ സത്യഗ്രഹം നാളെ (ശനി)


on July 8th, 2021
M. M. Hassan

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനവിനെതിരെ നാളെ രാവിലെ 10 മണി മുതല്‍ 11 മണി വരെ നടത്തുന്ന കുടുംബസത്യഗ്രഹത്തില്‍ യു.ഡി.എഫിന്റെ പ്രമുഖ നേതാക്കള്‍ കുടുംബസമേതം അവരവരുടെ വീടുകളില്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. അഞ്ച് ലക്ഷം വീടുകളിൽ പത്ത്  ലക്ഷം പേർ സത്യാഗ്രഹത്തിൽ പങ്കു ചേരും.

673 Cooking Gas Cylinder Photos - Free & Royalty-Free Stock Photos from Dreamstimeയു.ഡി.എഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശന്‍ എറണാകുളത്തെ വസതിയിലും കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്‍ കണ്ണൂരിലെ വസതിയിലും പി.കെ.കുഞ്ഞാലിക്കുട്ടിയും സാദിക്കലിതങ്ങളും മലപ്പുറത്തെ വസതിയിലും ഉമ്മന്‍ചാണ്ടി പുതുപ്പളളിയിലെ വസതിയിലും
രമേശ്‌ചെന്നിത്തല തിരുവനന്തപുരത്ത്ജഗതിയിലെവസതിയിലും യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍  ജഗതിയിലെ വസതിയിലും മുല്ലപ്പളളി രാമചന്ദ്രന്‍  പേരൂര്‍ക്കടയിലെ
വസതിയിലും പി.ജെ. ജോസഫ്തൊടുപുഴയിലെ വസതിയിലും ആര്‍.എസ്.പി.നേതാക്കളായ എ.എ.അസീസ്,എം.കെ.പ്രേമചന്ദ്രന്‍, ഷിബു ബേബിജോണ്‍ കൊല്ലത്തെ വസതികളിലും അനൂപ് ജേക്കബ് കൂത്താട്ടുകുളത്തെ വസതിയിലും
മാണി സി.കാപ്പന്‍ പാലായിലെ വസതിയിലും സി.പി.ജോണ്‍ തിരുവനന്തപുരത്തെ വഴുതക്കാട്ടെ വസതിയിലും
ജി.ദേവരാജന്‍ കൊല്ലത്ത് രാമന്‍കുളങ്ങരയിലെ വസതിയിലും ജോണ്‍ ജോണ്‍ പാലക്കാട്ടെ വസതിയിലും
രാജന്‍ ബാബു എറണാകുളത്തെ വസതിയിലും കൊടിക്കുന്നില്‍ സുരേഷ് കൊട്ടാരക്കരയിലെ വസതിയിലും
മറ്റ് യു.ഡി.എഫ് എം. പി മാരും എം.എല്‍.എമാരും നേതാക്കളും അവരുടെ വസതികളിലെ സത്യഗ്രഹത്തില്‍ പങ്കുചേരുമെന്ന് ഹസൻ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *