ഓള്‍ അമേരിക്കന്‍ മലയാളി ഇന്‍വിറ്റേഷണല്‍ ടൂര്‍ണമെന്റിനു ഇന്ന് തുടക്കം – മാര്‍ട്ടിന്‍ വിലങ്ങോലില്‍


on July 9th, 2021

Picture

ഓസ്റ്റിന്‍: ഓസ്റ്റിനിലെ മലയാളി സോക്കര്‍ ക്ലബായ ഓസ്റ്റിന്‍ സ്‌ട്രൈക്കേഴ്സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രഥമ ഓള്‍ അമേരിക്കന്‍ മലയാളീ ഇന്‍വിറ്റേഷണല്‍ ടൂര്‍ണമെന്റിനു ഇന്ന് (ജൂലൈ 9) തുടക്കം. ഓസ്റ്റിന്‍ റൌണ്ട്‌റോക്ക് മള്‍ട്ടി പര്‍പ്പസ് ടര്‍ഫ് കോംപ്ലക്‌സില്‍ വൈകുന്നേരം 5 മുതലാണ് മത്സരങ്ങള്‍.

ഓസ്റ്റിന്‍ സ്ട്രൈക്കേഴ്സ് , ന്യൂയോര്‍ക്ക് ചലഞ്ചേഴ്സ്, എഫ്‌സി കരോള്‍ട്ടന്‍, ഡാളസ് ഡയനാമോസ്, ഹൂസ്റ്റണ്‍ യുണൈറ്റഡ് ജഗ്വാഴ്‌സ് , ഹൂസ്റ്റണ്‍ യുണൈറ്റഡ് ടൈഗേഴ്സ്, ഹൂസ്റ്റണ്‍ സ്ട്രൈക്കേഴ്സ്, ന്യൂയോര്‍ക്ക് മലയാളീ സോക്കര്‍ ക്ലബ് തുടങ്ങി അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നായി 9 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഫ്‌ളഡ്‌ലൈറ്റുള്ള ഗ്രൗണ്ടുകളില്‍ ശനിയും ഞായറുമായി മത്സരങ്ങള്‍ പുരോഗമിക്കും. മുതിര്‍ന്നവര്‍ക്കുള്ള 35 പ്ലസ് ടൂര്‍ണമെന്റും ഇതിനിനോടൊപ്പം നടക്കും.

സ്‌കൈ ടവര്‍ റിയാലിറ്റി (പ്ലാറ്റിനം സ്‌പോണ്‍സര്‍) , മാത്യു സിപിഎ , രഞ്ജു രാജ് മോര്‍ട്ടഗേജ് ലോണ്‍സ് (ഗോള്‍ഡ് സ്‌പോണ്‍സേഴ്സ്), പ്രൈം ഫാമിലി കെയര്‍ ടെലി മെഡിസിന്‍, ഇന്‍കോര്‍പൊറോ ഫിറ്റ്‌നസ്, സോള്‍ട്ട് ന്‍ പെപ്പര്‍ റസ്റ്ററന്റ് (പാര്‍ട്ടണേഴ്‌സ്), ടെയ്‌ലര്‍ ഇന്‍സ്‌പെക്ഷന്‍ (പേട്രണ്‍) എന്നിവരാണ് ടൂര്‍ണമെന്റ് സ്‌പോണ്‍സേഴ്സ്. ടൂര്ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയതായി ഓസ്റ്റിന്‍ സ്ട്രൈക്കേഴ്സ് പ്രസിഡണ്ട് അജിത് വര്‍ഗീസ്, സെക്രട്ടറി മനോജ് പെരുമാലില്‍ എന്നിവര്‍ അറിയിച്ചു.

ജോയിച്ചൻപുതുക്കുളം

Leave a Reply

Your email address will not be published. Required fields are marked *