ഫാ. ജെയിംസ് കുടിലില്‍ (85) സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നിര്യാതനായി

Spread the love

Picture

സാന്‍ഫ്രാന്‍സിസ്‌ക്കോ: കോട്ടയം അതിരൂപതാംഗവും കല്ലറ സെന്റ് മേരീസ് (പുത്തന്‍പള്ളി) ഇടവകാംഗവുമായ ഫാ. ജെയിംസ് കുടിലില്‍ (85) സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നിര്യാതനായി. യു.എസ്. നേവിയില്‍ ചാപ്ലെയിനായി ദീര്‍ഘകാലം സേവനം ചെയ്ത അദ്ദേഹം ലഫ്റ്റനന്റ് കമാന്റര്‍ പദവിയില്‍ റിട്ടയര്‍ ചെയ്തു.

1936 ല്‍ കുടിലില്‍ ഔസേപ്പ് ഏലി ദമ്പതികളുടെ നാലാമത്തെ പുത്രനായി ജനിച്ച ജെയിംസ് പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മദ്ധ്യപ്രദേശിലെ ജബല്‍പൂര്‍ രൂപതയില്‍ വൈദികവിദ്യാര്‍ത്ഥിയായി. രണ്ടുവര്‍ഷത്തെ

പ്രാഥമിക പരിശീലനത്തിനുശേഷം റോമില്‍ എത്തിയ അദ്ദേഹം തുടര്‍ പഠനം അവിടെയാണ് നടത്തിയത്. 1962 ഫെബ്രുവരി 17 ന് പ്രൊപ്പഗാന്തായുടെ പ്രീഫെറ്റായിരുന്ന കര്‍ദ്ദിനാള്‍ പീറ്റര്‍ അഗാദിയാനിയാമം വൈദികനായി അബ്ഹഷേകം ചെയ്തു .അവിടെ നിന്ന് വിരമിച്ച ശേഷം ഫ്രസ്‌നോ രൂപതയില്‍ ചേര്‍ന്ന് എട്ടുവര്‍ഷം ഇടവകകളില്‍ ശുശ്രൂഷ ചെയ്തു.

വിശ്രമജീവിതകാലം താമ്പാ രൂപതയില്‍ ഭാഗികമായി ശുശ്രൂഷ ചെയ്യുകയും അതിനിടയില്‍ ഫ്‌ളോറിഡയിലെ ക്‌നാനായക്കാര്‍ക്ക് കഴിയുന്നത്ര ആത്മീയ ശുശ്രൂഷ ചെയ്യുകയും ചെയ്തു.

ജോയിച്ചൻപുതുക്കുളം

Author

Leave a Reply

Your email address will not be published. Required fields are marked *