പത്തനംതിട്ട മാര്‍ക്കറ്റിന്റെ നിര്‍മാണം നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും : മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട മാര്‍ക്കറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനം നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട മാര്‍ക്കറ്റ് സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവിലാണു പദ്ധതി പൂര്‍ത്തിയാകുക.... Read more »

എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് ; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ തിങ്കളാഴ്ച (12.07.2021) ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ എട്ടു ജില്ലകളിൽ യെല്ലോ അലർട്ടും മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ... Read more »

സിക്ക വൈറസ് പരിശോധനയ്ക്ക് കേരളം സുസജ്ജം

4 മെഡിക്കൽ കോളേജുകൾക്ക് 2100 പരിശോധനാ കിറ്റുകളെത്തി സിക്ക വൈറസ് പരിശോധന നടത്താൻ സംസ്ഥാനം സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകൾ, ആലപ്പുഴ എൻ.ഐ.വി. യൂണിറ്റ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സിക്ക വൈറസ് പരിശോധന നടത്തുന്നത്.... Read more »

യു.എസിൽ തുടർച്ചയായി നാലാം ദിനം 20,000 പുതിയ കോവിഡ് കേസുകൾ

വാഷിംഗ്ടൺ ഡി സി : അമേരിക്കയിൽ വാക്സിനേറ്റ് ചെയ്യുന്നവരുടെ സംഖ്യ കുറഞ്ഞുവരുന്നതനുസരിച്ച് കോവിഡ് 19 കേസുകൾ വർദ്ധിച്ചു വരുന്നതായി സി ഡി സി. തുടർച്ചയായി നാലാം ദിനം  കോവിഡ് 19 കേസുകൾ 20,000 കവിയുന്നതായി വെള്ളിയാഴ്ച പുറത്തുവിട്ട ഡാറ്റയിൽ കാണുന്നു. മാരക വ്യാപനശേഷിയുള്ള ഡെൽറ്റാ വേരിയന്റ്... Read more »

മൂന്നാമത്തെ ഇന്ത്യന്‍ വനിത ഇന്ന് അമേരിക്കയില്‍ നിന്നും ബഹിരാകാശത്തേയ്ക്ക് : ജോബിന്‍സ് തോമസ്

ഇന്ത്യക്കിന്ന് അഭിമാന ദിവസമാണ് കല്പന ചൗളയ്ക്കും സുനിത വില്ല്യംസിനും ശേഷം മൂന്നാമത്തെ ഇന്ത്യന്‍ വനിത ഇന്ന് ബഹിരാകാശത്തേയ്ക്ക് യാത്ര തിരിക്കും . ഇപ്പോള്‍ അമേരിക്കയില്‍ താമസിക്കുന്ന തെലുങ്കാന സ്വദേശി സിരിഷ ബാന്‍ഡ്‌ലയാണ് ഇന്ന് ബഹിരാകാശത്തേയ്ക്ക് പറക്കുന്നത്. വെര്‍ജിന്‍ ഗാലാക്റ്റിക് മേധാവി റിച്ചഡ് ബ്രാന്‍സനുള്‍പ്പെടെയുള്ള ആറംഗ... Read more »

ബാറിൽ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടർന്ന് പരിക്കേറ്റയാൾക്ക് 41 മില്യൻ ഡോളർ നഷ്ടപരിഹാരം

ഇല്ലിനോയ്സ് (യോർക്ക് വില്ലി) :- യോർക്ക് വില്ലി പ്ലാനോ ബാറിൽ മദ്യപിച്ചു ബഹളം വെച്ച മറീൻ വെറ്ററൻ ലോഗൻ ബ്ലാന്റിനെ സുരക്ഷാ ജീവനക്കാർ പുറത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടർന്ന് ശരീര ഭാഗത്തിന് തളർച്ച ബാധിച്ചതിന് നഷ്ടപരിഹാരമായി 41 ബില്യൻ ഡോളർ നൽകണമെന്ന് ജൂറി വിധിച്ചു. കൗണ്ടിയുടെ... Read more »

ഫാ. ജെയിംസ് കുടിലില്‍ (85) സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നിര്യാതനായി

സാന്‍ഫ്രാന്‍സിസ്‌ക്കോ: കോട്ടയം അതിരൂപതാംഗവും കല്ലറ സെന്റ് മേരീസ് (പുത്തന്‍പള്ളി) ഇടവകാംഗവുമായ ഫാ. ജെയിംസ് കുടിലില്‍ (85) സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നിര്യാതനായി. യു.എസ്. നേവിയില്‍ ചാപ്ലെയിനായി ദീര്‍ഘകാലം സേവനം ചെയ്ത അദ്ദേഹം ലഫ്റ്റനന്റ് കമാന്റര്‍ പദവിയില്‍ റിട്ടയര്‍ ചെയ്തു. 1936 ല്‍ കുടിലില്‍ ഔസേപ്പ് ഏലി ദമ്പതികളുടെ... Read more »

നാസാ കൗണ്ടി എക്‌സിക്യൂട്ടീവ് ലോറാ കുറാന് വേണ്ടി ധനശേഖരണം 23-ന്‌

ന്യൂയോര്‍ക്ക്: നാസാ കൗണ്ടി എക്‌സിക്യൂട്ടീവായി രണ്ടാം തവണയുംമത്സരിക്കുന്ന ലോറാ കുറാന് ഇന്ത്യന്‍ കമ്യൂണിറ്റി ധനശേഖരണം നടത്തുന്നു. ഇന്ത്യാക്കാരുടെ ഉറ്റ സുഹൃത്തായ കുറാൻ, നാസ കൗണ്ടി എക്സിക്യൂട്ടിവാകുന്ന ആദ്യ വനിതയുമാണ്. കോവിഡ് കാലത്തെ പ്രതിസന്ധി തരണം ചെയ്യാൻ അവർ നൽകിയനേതൃത്വം പരക്കെ പ്രശംസ നേടിയിരുന്നു. ഈ... Read more »

നിക്ഷേപാനുകൂലമല്ല എന്ന വാദം കേരളത്തെ അപമാനിക്കാൻ – മുഖ്യമന്ത്രി

സർക്കാർ സ്വീകരിക്കുന്നത് സുപ്രധാന വ്യവസായ നിക്ഷേപാനുകൂല നടപടികൾ കാലഹരണപ്പെട്ടതും വസ്തുതകൾക്ക് മുന്നിൽ പരാജയപ്പെട്ട് പോകുന്നതുമായ വാദമാണ് കേരളം നിക്ഷേപാനുകൂലമല്ല എന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പറഞ്ഞു പഴകിയ ഈ വാദം ഇപ്പോഴും ഉയർത്തുന്നത് കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ... Read more »

ഐ.എം.ജിയിൽ ഡെപ്യൂട്ടേഷൻ നിയമനം

ഇൻസ്റ്റിറ്റൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവണ്മെന്റിന്റെ (ഐ.എം.ജി) തിരുവനന്തപുരം ഓഫീസിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ബൈൻഡർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10 ആണ്. വിശദവിവരങ്ങൾക്ക് www.img.kerala.gov.in. Read more »

എറണാകുളം ജില്ലയിൽ റെഡ് അലെർട്ട് : എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി

എറണാകുളം: ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ ജില്ലയെ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ല കളക്ടർ എസ്. സുഹാസ് അറിയിച്ചു. ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിൻ്റെ പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. റെഡ് അലെർട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ താലൂക്... Read more »

ആഗോള ആരോഗ്യ മേഖലയിലെ തൊഴില്‍ അവസരങ്ങളിലേക്ക് വാതില്‍ തുറന്ന് അസാപ് കേരള

കാസര്‍ഗോഡ്:  ആഗോള ആരോഗ്യ മേഖലയില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കി ഫാര്‍മ ബിസിനസ് അനലിറ്റിക്സ് ഉള്‍പ്പെടെ നിരവധി പ്രൊഫഷണല്‍ ഓണ്‍ലൈന്‍ കോഴ്‌സുകളാണ് അസാപ് കേരള ഒരുക്കുന്നത്. കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലിയും ഉറപ്പു നല്‍കുന്നുണ്ട്. നിലവില്‍ ആഗോളതലത്തില്‍ 874 ബില്യണ്‍ യുഎസ് ഡോളറിലെത്തിയ ഫാര്‍മ, ലൈഫ്... Read more »