നാഷണൽ ഐസ്ക്രീം ഡേ ജൂലായ് 18ന് : ബാബു പി സൈമൺ.


on July 16th, 2021

ഡാളസ് : ജൂലായ് 18ന് നാഷണൽ ഐസ്ക്രീം ഡേ ആയി ആഘോഷിക്കുന്നു . ആഘോഷത്തിൻറെആഘോഷത്തിൻറെ ഭാഗമായി ഐസ്ക്രീം വിൽപന നടത്തുന്ന സ്ഥാപനങ്ങൾ സൗജന്യമായും കുറഞ്ഞ നിരക്കിലും ഐസ്ക്രീം നൽകുന്നു. 1984 അമേരിക്കയുടെ പ്രസിഡൻറ് റൊണാൾഡ് റീഗൻ ആയിരുന്നു ജൂലായ് മൂന്നാം ഞായറാഴ്ച നാഷണൽ ഐസ്ക്രീം ഡേ ആയും ജൂലായ് മാസം നാഷണൽ ഐസ്ക്രീം മാസമായും പ്രഖ്യാപിച്ചത് . പ്രതിവർഷം മൂന്നര ബില്യൺ ഡോളർ ഐസ്ക്രീം വിൽപ്പനയാണ് ഐസ്ക്രീം ഇൻഡസ്ട്രിയിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നും തൻറെ പ്രഖ്യാപന കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു. ഐസ്ക്രീം അസോസിയേഷൻറെ സർവ്വേ പ്രകാരം അമേരിക്കയുടെ 82 ശതമാനം ആളുകളും മധുരത്തിനു വേണ്ടി ഐസ്ക്രീം കഴിക്കുന്നവരാണ് എന്ന് രേഖപ്പെടുത്തിയിരുന്നു. ഡയറി ക്യൂൻ , മക്‌ഡൊണാൾസ് തുടങ്ങി ഫാസ്റ്റ് ഫുഡ് റസ്റ്റോറൻറ് കളും ഈ ആഘോഷത്തിൽ പങ്കെടുക്കുന്നുണ്ട് എന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *