പ്രവാസി മലയാളി ഫെഡറേഷൻ ആരോഗ്യ സെമിനാര് ജൂലൈ 18 ഞായറാഴ്ച.

Spread the love
ന്യൂയോർക് :ന്യൂയോർക് ആസ്ഥാനമായി  പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻ ജൂലൈ 18 ഞായറാഴ്ച  ന്യൂയോർക് ടൈം രാവിലെ 10 നു (ഇന്ത്യൻ ടൈം ഞായറാഴ്ച വൈകീട്ട് 7:30)ആരോഗ്യസെമിനാർ സംഘടിപ്പിക്കുന്നു .
പി എം എഫ്  ഇന്ത്യൻ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൂം പ്ലാറ്റഫോമിലൂടെ സംഘടിപ്പിക്കുന്ന ആരോഗ്യസെമിനാർ റവന്യൂ വകുപ്പ് മന്ത്രി അഡ്വ കെ രാജൻ ഉത്ഘാടനം ചെയ്യും.മുഖ്യാതിഥി ശൈലജാ ടീച്ചർ ,വിശിഷ്ടാതിഥി എസ്  സുരേന്ദ്രൻ, ഐ പി എസ് ,ഡോ ഷാഹിദ കമാൽ ,എന്നിവർ പങ്കെടുക്കും . മുഖ്യ പ്രഭാഷകൻ ഡോ.പി.എ രാധാകൃഷ്ണൻ(തിരൂർ പ്രകൃതി ഗ്രാമം ചീഫ് നാച്വറൽ ഹൈജീനിസ്റ്റ് )  *”ആരോഗ്യം പ്രകൃതിദത്ത മാർഗ്ഗത്തിലൂടെ “*എന്ന വിഷയത്തെ കുറിച്ച് പ്രബന്ധം അവതരിപ്പിക്കും.

സെമിനാറിൽ പി എം എഫ് പേട്രൺ മോൻസ് മാവുങ്ങൽ , ഗ്ലോബൽ നേതാക്കളായ ഡോ ജോസ് കാനാട്ട് ,ജോസ് പനച്ചിക്കൻ ,എം പി സലിം ,വർഗീസ് ജോൺ ,സ്റ്റീഫൻ കോട്ടയം ,ഇന്ത്യൻ കോർഡിനേറ്റർ അഡ്വ പ്രേമ മേനോൻ ,പിഎം എഫ് എൻ ആർ കെ  പ്രസിഡന്റ് വിനു തോമസ് ,അജിത് കുമാർ മേടയിൽ തുടങ്ങി  നിരവധി നേതാക്കൾ പങ്കെടുക്കും.പി എം എഫ് അംഗങ്ങൾ ഉൾപ്പെടെ എല്ലാവരെയും സെമിനാറിലേക്കു ക്ഷ ണിക്കുന്നതായി അഡ്വ :പ്രേമ മേനോൻ അറിയിച്ചു.

Zoom ID: 4744969411, Password:431343
                                                               റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

Author

Leave a Reply

Your email address will not be published. Required fields are marked *