വേൾഡ് മലയാളി കൗൺസിൽ ഗ്ലോബല്‍ ബിസിനസ് മീറ്റ് ജൂലൈ 24ന്

Spread the love
തിരുവനന്തപുരം : വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഗ്ലോബല്‍ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു. ജൂലൈ 24 ശനിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.30ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ ലുലൂ ഗ്രൂപ്പ് ചെയര്‍മാനും ആഗോള ബിസിനസ് പ്രമുഖനുമായ പത്മശ്രീ. ഡോ. യൂസഫലി സംവദിക്കും. നിലവിലുള്ളതും വരാനിരിക്കുന്നതുമായ ആഗോള ബിസിനസ് സാധ്യതകൾ, ഇന്ത്യയിലെ നിക്ഷേപക സാധ്യതകൾ, പുതു സംരംഭകർക്കുള്ള സാധ്യതകളും പ്രതിസന്ധികളും തുടങ്ങി വിഷയങ്ങൾ ചര്‍ച്ച ചെയ്യും.
വേള്‍ഡ് മലയാളി കൗണ്‍സില്‍ അഡൈവസറി ബോര്‍ഡ് ചെയര്‍മാന്‍ ഐസക്ക് പി. ജോണ്‍ മോഡറേറ്റർ ആയിരിക്കും .ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ പ്രസിഡന്റ് ടി.പി.വിജയൻ,മുൻ ചെയർമാൻ ഡോ.എ. വി.അനൂപ്, ഗ്ലോബൽ സെക്രട്ടറി ജനറൽ പോൾ പാറപ്പള്ളിൽ, ഗ്ലോബൽ ട്രഷറർ ജെയിംസ് കൂടൽ, ഗ്ലോബൽ വി.പി.അഡ്മിൻ സി.യു.മത്തായി,ഗ്ലോബൽ വി.പി ഓർഗനൈസർ ബേബി മാത്യു സോമതീരം, ഗ്ലോബൽ വൈസ് ചെയർമാൻ രാജീവ് നായർ, ഗ്ലോബൽ ബിസിനസ് ഫോറം ചെയർമാൻ ഷാജി ബേബി ജോൺ, കോർപ്പറേറ്റ് നെറ്റ്വർക്ക് ഫോറം ചെയർമാൻ മോഹൻ നായർ തുടങ്ങിയവർ ബിസിനസ് മീറ്റിന് നേത്രുത്തം നൽകും .
ഇന്ത്യൻ വേൾഡ് വൈഡ് ചേംബർ ഓഫ് കോമേഴ്‌സ് , കേരളാ ട്രാവൽ മാർട്ട് , മലബാർ ഇന്നൊവേറ്റീവ് എന്റര്‍പ്രണര്‍ഷിപ്പ് സോൺ , കേരളാ ആയുർവേദിക് മെഡിസിൻ മാനുഫാച്ചേർസ് അസോസിസേഷൻ തുടങ്ങിയ സംഘടനകൾ ബിസിനസ് മീറ്റിന് പിൻതുണ അറിയിച്ചിട്ടുണ്ട് . കേരളത്ത്തിലെ ബിസിനസ് മേഖലയിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ ബിസിനസ് മീറ്റിൽ ചർച്ചയാകും. വ്യവസായ നിക്ഷേപ സൗഹൃദ അന്തരീക്ഷം കേരളത്തിൽ സൃഷ്ടിക്കുന്നതിന് വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറവും കോർപ്പറേറ്റ് നെറ്റ് വർക്കിംഗ് ഫോറവും നടത്തുന്ന വെബ് സീരിസിന് ഗ്ലോബൽ മീറ്റിൽ തുടക്കം കുറിക്കും . ആഗോളതലത്തിൽ ബിസിനസ് മേഖലയിൽനിന്നും ടുറിസും രംഗത്ത് നിന്നും ഒട്ടേറെ പ്രമുഖകൾ ചർച്ചകൾക്ക് നേതൃത്വം നൽകുമെന് ഗ്ലോബൽ ബിസിനസ് ഫോറം ചെയർമാൻ ഷാജി ബേബി ജോൺ, കോർപ്പറേറ്റ് നെറ്റ്വർക്ക് ഫോറം ചെയർമാൻ മോഹൻ നായർ എന്നിവർ അറിയിച്ചു .
ബിസിനസ് മീറ്റിന്റെ വിജയത്തിനായി ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, പ്രസിഡണ്ട് ടി.പി. വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ഗ്ലോബൽ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു . വൈസ് ചെയർപേഴ്സൺസ് ഡോ: സൂസൻ ജോസഫ്, ഡോ: അജികുമാർ കവിദാസൻ, ജോർജ് കുളങ്ങര, ശ്രീ രാജീവ് രവീന്ദ്രൻ നായർ,സെക്രട്ടറി ജനറൽ പോൾ പാറപ്പിള്ളി,വൈസ് പ്രസിഡന്റ് (അഡ്മിൻ) സി.യൂ. മത്തായി,ട്രഷറർ ജെയിംസ് കൂടൽ,വൈസ് പ്രസിഡന്റ് (ഓർഗനൈസേഷനൽ ഡെവലപ്പ്മെന്റ് ) ബേബി മാത്യു സോമതീരം,സെക്രട്ടറി ജിമ്മി കുട്ടി, ദിനേശ് നായർ, ജോയിന്റ് സെക്രട്ടറി ഡോ: സുനന്ദകുമാരി, എൻ.പി. വാസു നായർ,ജോയിന്റ് ട്രഷറർ പ്രൊമി മാത്യൂസ്,വൈസ് പ്രസിഡന്റ് മിഡിൽ ഈസ്റ്റ് റീജിയൻ ചാൾസ് പോൾ, യൂറോപ്പ് റീജിയൻ ജോസഫ് കിള്ളിയൻ,ആഫ്രിക്ക റീജിയൻ സിസിലി ജേക്കബ്, അമേരിക്ക റീജിയൻ എസ്.കെ. ചെറിയാൻ, ഇന്ത്യ റീജിയൻ ഷാജി എം മാത്യു, ഫാർ ഈസ്റ്റ് റീജിയൻ ഇർഫാൻ മാലിക് എന്നിവർ നേതൃത്വം നൽകും .
വേൾഡ് മലയാളി കൗൺസിന്റെ ആറു റീജിയനുകളിലായി എഴുപതില്പരം പ്രൊവിൻസുകളും 15ൽപ്പരം അന്താരാഷ്ട്ര ഫോറങ്ങളും ബിസിനസ് മീറ്റിൽ പങ്കാളികളാകും .ഗ്ലോബൽ വുമൺസ് ഫോറം ചെയർപേഴ്സൺ തങ്കമണി ദിവാകരൻ, പ്രസിഡന്റ് ജാനറ്റ് വർഗീസ്,സെക്രട്ടറി ആൻസി ജോയ്,ഗ്ലോബൽ യൂത്ത് ഫോറം പ്രസിഡന്റ് ഷിബു ഷാജഹാൻ,സെക്രട്ടറി സീമ ബാലകൃഷ്ണൻ, ട്രഷറർ അഞ്ജലി വർമ്മ,എൻവിയോർമെൻറ് & ഹ്യൂമൻ റൈറ്സ് പ്രൊട്ടക്ഷൻ ഫോറം ചെയർമാൻ അഡ്വ: ശിവൻ മഠത്തിൽ,
മലയാളം ലാംഗ്വേജ് പ്രൊമോഷൻ ഫോറം സി.പി. രാധാകൃഷ്ണൻ,ഹെൽത്ത് & ന്യൂട്രീഷൻ ഫോർ അണ്ടർ പ്രിവിലേജ്‌ഡ്‌ & പാൻഡമിക് മെഡിക്കൽ സപ്പോർട്ട് ഫോറം ചെയർമാൻ ഡോ: റെജി കെ ജേക്കബ്,
റൂറൽ ഹെൽത്ത് കെയർ ഫോറം ചെയർമാൻ ഡോ: മനോജ് തോമസ്,പ്രവാസി കോൺക്ലേവ് എൻ ആർ കെ / എൻ ആർ ഐ ഫോറം ചെയർമാന് മൂസ കോയ,സ്റ്റാർട്ട് അപ്പ് ടെക്നോളജി & ഐടി ഫോറം ചെയർമാൻ തുഷാര പ്രഭി,ഒസിഐ റിഡ്രസ്സൽ, ഇമ്മിഗ്രേഷൻ & ലേബർ ഫോറം ചെയർമാൻ ഡേവിസ് തെക്കുംതല,പ്രവാസി റിട്ടേർനെസ്സ് വെൽഫേർ & പ്രോപ്പർട്ടി പ്രൊട്ടക്ഷൻ ഫോറം ചെയർമാൻ സുജിത് ശ്രീനിവാസൻ, സെക്രട്ടറി ജോ പോൾ,എഡ്യൂക്കേഷൻ / ആർട്ട് & കൾച്ചറൽ ഫോറം ചെയർമാൻ ഡോ: ഷെറിമോൻ.പി.സി,ട്രാവൽ & ടുറിസം ഫോറം ചെയർമാൻ ബാബു പണിക്കർ,വിഷ്വൽ.സോഷ്യൽ മിഡിയാ & വേൾഡ് മലയാളീ കൌൺസിൽ ന്യൂസ് ഫോറം ചെയർമാൻ വിജയചന്ദ്രൻ ബ്ലൂ എക്കണോമി റെവല്യൂഷൻ ഫോറം ചെയർമാൻ അഡ്വ: നാനൂ വിശ്വനാഥൻ, അമേരിക്ക റീജിയൻ ചെയർമാൻ ഹരി നമ്പൂതിരി , പ്രസിഡന്റ് തങ്കം അരവിന്ദ് , ഇന്ത്യ റീജിയൻ ചെയർ ഡോ ശശി നടക്കൽ , പ്രസിഡന്റ് ടി എൻ രവി , മിഡിൽ ഈസ്റ്റ് റീജിയൻ ചെയർമാൻ ടി കെ വിജയൻ , പ്രസിഡന്റ് ഷാഹുൽ ഹമീദ് , ഫാർ ഈസ്റ്റ് റീജിയൻ ചെയർമാൻ അജോയ് കല്ലാൻ കുന്നിൽ , പ്രസിഡന്റ് സന്തോഷ് നായർ , യൂറോപ്പ് റീജിയൻ ചെയർ മാൻ ഡോ .പ്രതാപ് ചന്ദ്രൻ , പ്രസിഡന്റ് അജിത് എം ചാക്കോ എന്നിവർ ഗ്ലോബൽ മീറ്റിന്റെ വിജയത്തിന് പിന്തുണ അറിയിച്ചു

സൂം ഐഡി: 84182900258
പാസ് വേർഡ് : 123

Author

Leave a Reply

Your email address will not be published. Required fields are marked *