മൈക്രോസോഫ്റ്റ് ഉള്‍പ്പെടെ മൂന്ന് പ്രമുഖ ടെക്‌നോളജി കമ്പനികളുമായി ഐസിറ്റി അക്കാദമി ഓഫ് കേരള ധാരണാപത്രം ഒപ്പുവെച്ചു

Spread the love

തൊഴില്‍ രംഗത്തെ മാറ്റത്തിനനുസരിച്ച് നൈപുണ്യശേഷി വികസിപ്പിക്കാം;  മൈക്രോസോഫ്റ്റ് ഉള്‍പ്പെടെ മൂന്ന്
പ്രമുഖ ടെക്‌നോളജി കമ്പനികളുമായി ഐസിറ്റി അക്കാദമി ഓഫ് കേരള ധാരണാപത്രം ഒപ്പുവെച്ചു

@ മൈക്രോസോഫ്റ്റ്, യുഐ പാത്ത്, വിഎം വെയര്‍ എന്നിവയുമായാണ് ധാരണയിലെത്തിയത്

തിരുവനന്തപുരം:  വിദ്യാര്‍ത്ഥികളുടെ സാങ്കേതിക വിദ്യയിലുള്ള കഴിവും അടിസ്ഥാനപരമായ ധാരണയും വിപുലമാക്കുകയെന്ന ലക്ഷ്യത്തോടെ ടെക്‌നോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐസിറ്റി അക്കാദമി ഓഫ് കേരള പ്രമുഖ  കമ്പനികളുമായി ധാരണാപത്രം ഒപ്പുവെച്ചു. മെക്രോസോഫ്റ്റ്, യുഐ പാത്ത്, വിഎം വെയര്‍ എന്നീ മൂന്ന് കമ്പനികളുമായാണ് സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഐസിറ്റി അക്കാദമി ധാരണയിലെത്തിയത്. തൊഴില്‍ രംഗത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് തൊഴില്‍ കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയെന്ന സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ സഹകരണം ഐസിറ്റി അക്കാദമി ഉറപ്പാക്കിയത്.
ICT Academy of Kerala | LinkedIn
വ്യവസായിക മേഖലയിലെ സഹകരണ ശ്യംഖല വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പുതിയ പങ്കാളിത്തത്തിന്റെ നേട്ടം ഐസിറ്റി അക്കാദമിയിലെ വിദ്യാര്‍ത്ഥികളെ കൂടാതെ ഐസിറ്റിഎകെയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ എന്‍ജിനീയറിംഗ്,ആര്‍ട്ട്‌സ്ആന്‍ഡ് സയന്‍സ് കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാകും.  ഇന്‍ഡസ്ട്രിയിലെ പ്രധാന കമ്പനികളുമായുള്ള സഹകരണം ഉറപ്പാക്കുക വഴി  വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ സാധ്യത സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഐസിറ്റി അക്കാദമി ഓഫ് കേരള സിഇഒ സന്തോഷ് ചന്ദ്രശേഖര കുറുപ്പ് അഭിപ്രായപ്പെട്ടു.ഇന്‍ഡസ്ട്രിയിലെ സഹകരണം  വര്‍ദ്ധിപ്പിക്കുന്നതിന് തുടച്ചയായ അവസരങ്ങള്‍ ഐസിറ്റി അക്കാദമി തേടുകയാണെന്നും പുതിയ പങ്കാളിത്തം എല്ലാ പരിശീലന പരിപാടികളിലും വ്യാവസായിക അനുഭവം പകരുമെന്നും അദ്ദേഹം പറഞ്ഞു.

മൈക്രോസോഫ്റ്റുമായി സഹകരണം ഉറപ്പാക്കിയതോടെ വിദ്യാര്‍ത്ഥികള്‍ക്ക് മെക്രോസോഫ്റ്റ് ലേണിങ്  പദ്ധതി മുഖേനെ 1800 ല്‍ അധികം കോഴ്‌സുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ വികസനം ഉറപ്പുവരുത്തുവാനും അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കുവാനും സാധിക്കും. കൂടാതെ, മെക്രോസോഫ്റ്റുമായുള്ള ധാരണാപ്രകാരം എന്റോള്‍ ചെയ്തിരിക്കുന്ന  സ്ഥാപനങ്ങളിലെ ഫാക്കല്‍റ്റി അംഗങ്ങള്‍ക്ക് സൗജന്യ പരിശീലനവും സര്‍ട്ടിഫിക്കേഷനും ഉറപ്പക്കാനാകും. പുതിയ പങ്കാളിത്തം വഴി ഐസിറ്റി അക്കാദമിയിലെയും ഐസിറ്റിഎകെയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിംഗ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് നൈപുണ്യ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ലിങ്ക്ഡ് ഇന്‍ ലേണിംഗ്, എംഎസ് ലേണ്‍, ഗിറ്റ്ഹബ് ലേണിംഗ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ പ്രയോജനപ്പെടുത്താം. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് 90 ശതമാനം ഫീസിളവും ലഭ്യമാണ്. നിലവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം പഠിക്കുന്നതിനായി ലിങ്ക്ഡ് ഇന്‍ ലേണിംഗ് സംവിധാനത്തിലൂടെ ഒട്ടനവധി കോഴ്‌സ് മെറ്റീരിയല്‍സും ടിസിഎസ് അയോണുമായി സഹകരിച്ച് വെര്‍ച്വല്‍ ഇന്റേണ്‍ഷിപ്പ് സൗകര്യവും ഐസിറ്റി അക്കാദമി നല്‍കുന്നുണ്ട്.

പ്രമുഖ റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ (ആര്‍പിഎ) സോഫ്റ്റ്വെയര്‍ കമ്പനിയായ യുഐപാത്തുമായി സഹകരണം ഉറപ്പാക്കിയതോടെ യുഐപാത്ത് അക്കാദമിക് അലയന്‍സ് പതിപ്പ് വഴി ആര്‍പിഎ സാങ്കേതികവിദ്യകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്താനാകും. കൂടാതെ, ലോകമെമ്പാടുമുള്ള പ്രൊഫഷണലുകളുടെയും വിദഗ്ദ്ധരുടെയും  കമ്മ്യൂണിറ്റിയില്‍ പങ്കുചേരാനും അവസരം ലഭിക്കുമെന്നതും പ്രത്യേകതയാണ്. ഇതുവഴി മികച്ച ആര്‍പിഎ പ്രൊഫഷണലാകാനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയും.

ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ബിസിനസ് മൊബിലിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന  മുന്‍നിര കമ്പനിയായ വിഎംവെയറുമായുള്ള കരാര്‍ പ്രകാരം, വിഎംവെയര്‍ ഐടി അക്കാദമി പ്രോഗ്രാമിന്റെ  റീജിയണല്‍ അക്കാദമിയായിട്ടാകും  ഐസിടി അക്കാദമി ഓഫ് കേരള പ്രവര്‍ത്തിക്കുക. ഇതിലൂടെ ഏറെ തൊഴില്‍ സാധ്യതയുള്ള  വിര്‍ച്വലൈസേഷന്‍ കണ്‍സെപ്റ്റ്, നെറ്റ്വര്‍ക്ക് വിര്‍ച്വലൈസേഷന്‍ കണ്‍സപ്റ്റ് തുടങ്ങിയ കോഴ്‌സുകളിലും  വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നേടാനാകുമെന്നും ഐസിറ്റി അക്കാദമി ഓഫ് കേരള അധികൃതര്‍ വ്യക്തമാക്കി.

………………………………………………………………………………………………………………………………………………………………………………………………………………………………………………………………..

ICT Academy of Kerala deepens its Industry collaboration network

In spite of the Covid 19 pandemic, ICT Academy of Kerala (ICTAK) has recently signed multiple agreements with Microsoft, Uipath and VMWare, showcasing its commitment to enhance the skills and foundational understanding of technology among students.

“We are continuously seeking opportunities for enhancing our Industry Collaboration”, said Santhosh Kurup, CEO, ICTAK, adding that these partnerships will increase the industry immersion experience of ICTAK’s prevailing programs thereby improving the employability of the trainees. “Besides, the benefits of these tie-ups will be extended to all engineering, arts and science colleges partnered with us”, Kurup added.

 

“As part of the collaboration with Microsoft we will be able to facilitate skill development and certification in more than 1800 courses through the Microsoft Learn program. In addition faculty members of the institutes enrolled under the agreement with Microsoft can avail free trainingand certification. Through the new partnership ICT Akademy students can take advantage of platforms such as MS Learn, LinkedIn Learning and GitHub Learning to enhance their skills in new age technologies and will be eligible for certifications at highly subsidised rates”, Kurup said.

 

ICTAK’s association with UiPath, the leading enterprise Robotic Process Automation (RPA) software company, aims at improving skills needed for the new automation era and helps build careers in one of the fastest growing sectors in the IT industry. 

 

This will help students access RPA technologies via UiPath Academic Alliance Edition, learn from UiPath curriculum in current syllabus or class, join a community of professionals and experts worldwide and become an in-demand RPA professional.

 

The RPA course is intended for students who want to learn the basics, while introduction to RPA for Business is intended for business and finance students. The RPA Design & Development course prepares students and individuals acquire designing skills and develop robots for process automation.

 

As per the agreement with VMWare, ICT will be a Regional Academy within the VMWare IT Academy Program that offers software defined storage concepts, cloud and virtualization concepts and network virtualization concepts to institutions across Kerala. VMWare is a global leader in cloud infrastructure and business mobility.

 

Through already existing partnerships, ICTAK offers self-learning contents through its LinkedIn collaboration and Virtual Internship through TCSiON.

 

                        റിപ്പോർട്ട്  :   Reshmi Kartha 

Author

Leave a Reply

Your email address will not be published. Required fields are marked *