കൊല്ലം – കോവിഡ് 1106, രോഗമുക്തി 1034


on July 16th, 2021

post

കൊല്ലം : ജില്ലയില്‍ ഇന്നലെ (ജൂലൈ 15) 1106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1034 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 1100  പേര്‍ക്കും രണ്ടു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ 212 പേര്‍ക്കാണ് രോഗബാധ.

മുനിസിപ്പാലിറ്റികളില്‍ പരവൂര്‍30, കരുനാഗപ്പള്ളി20, പുനലൂര്‍13, കൊട്ടാരക്കര ആറ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ കല്ലുവാതുക്കല്‍56, പൂതക്കുളം37, തൃക്കോവില്‍വട്ടം 33, വെളിയം26, ചിതറ24, തെന്മല, നിലമേല്‍, ഇടമുളയ്ക്കല്‍ എന്നിവിടങ്ങളില്‍ 23 വീതവും കുമ്മിള്‍, മയ്യനാട് ഭാഗങ്ങളില്‍ 21 വീതവും നെടുമ്പന, കൊറ്റങ്കര, ഉമ്മന്നൂര്‍, ആദിച്ചനല്ലൂര്‍ പ്രദേശങ്ങളില്‍ 20 വീതവും പത്തനാപുരം, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ 19 വീതവും ശാസ്താംകോട്ട, തഴവ ഭാഗങ്ങളില്‍ 18 വീതവും കടയ്ക്കല്‍, കരീപ്ര പ്രദേശങ്ങളില്‍ 16 വീതവും തേവലക്കര, ചവറ എന്നിവിടങ്ങളില്‍ 15 വീതവും  ഓച്ചിറ, മൈലം ഭാഗങ്ങളില്‍ 14 വീതവും വിളക്കുടി, പോരുവഴി, പന്മന, നെടുവത്തൂര്‍, തെക്കുംഭാഗം, ചാത്തന്നൂര്‍, ക്ലാപ്പന പ്രദേശങ്ങളില്‍ 13 വീതവും അഞ്ചല്‍, ഇളമ്പള്ളൂര്‍, പവിത്രേശ്വരം എന്നിവിടങ്ങളില്‍ 11 വീതവും മൈനാഗപ്പള്ളി10, ഇളമാട്, ഈസ്റ്റ് കല്ലട, തലവൂര്‍, പിറവന്തൂര്‍, കുലശേഖരപുരം ഭാഗങ്ങളില്‍ ഒന്‍പതു വീതവും പൂയപ്പള്ളി, എഴുകോണ്‍ പ്രദേശങ്ങളില്‍ എട്ടു വീതവും  ആലപ്പാട്, വെട്ടിക്കവല എന്നിവിടങ്ങളില്‍ ഏഴു വീതവും മേലില, പെരിനാട്, തൊടിയൂര്‍, കുണ്ടറ, ഏരൂര്‍ ഭാഗങ്ങളില്‍ ആറു വീതവും കരവാളൂര്‍, കുന്നത്തൂര്‍, നീണ്ടകര പ്രദേശങ്ങളില്‍ അഞ്ചു വീതവും ശൂരനാട് സൗത്ത്, പേരയം, തൃക്കരുവ, ചിറക്കര, കുളക്കട, ഇട്ടിവ എന്നിവിടങ്ങളില്‍ നാലു വീതവും പട്ടാഴി, മണ്‍ട്രോതുരുത്ത്, ശൂരനാട് നോര്‍ത്ത് ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

Leave a Reply

Your email address will not be published. Required fields are marked *