ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; നിലപാട് പറയാനാകാതെ ഉമ്മന്‍ ചാണ്ടിയും – ജോബിന്‍സ് തോമസ്

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ വ്യക്തമായ നിലപാട് പറയാനാകാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും. ഈ വിഷയത്തില്‍ യുഡിഎഫില്‍ അഭിപ്രായ വിത്യാസമില്ലെന്നും എല്ലാവര്‍ക്കും സ്വീകാര്യമായ തീരുമാനം ഉടനുണ്ടാകുമെന്നുമാണ് ഉമ്മന്‍ ചാണ്ടി പ്രതകരിച്ചത്.
എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിക്കുന്നോ പ്രതികൂലിക്കുന്നോ എന്നു പറയാന്‍ അദ്ദേഹം തയ്യാറായില്ല. മുസ്ലീംലീഗിന്റെ എതിര്‍പ്പുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ യുഡിഎഫില്‍ അനുനയനീക്കങ്ങള്‍ നടക്കുകയാണെന്നാണ് വിവരം.
കെ. സുധാകരന്‍ ഇതു സംന്ധിച്ച് വിവിധ കക്ഷിനേതാക്കളുമായി ചര്‍ച്ചകളാരംഭിച്ചെന്നാണ് വിവരം. ഇന്നലെ വി.ഡി. സതീശന് അഭിപ്രായം മാറ്റിപ്പറയേണ്ടി വന്നത് യുഡിഎഫിന് തിരിച്ചടിയായിരുന്നു. സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് ശക്തമായ സമ്മര്‍ദ്ദമാണ് ലീഗിന്റെ ഭാഗത്തുനിന്നുള്ളത്.
em
Leave Comment