സ്നേഹത്തിന്റെ ആനന്ദം” കോൺഫറൻസ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ നാളെ ശനിയാഴ്ച 6 മണിക്ക്

Spread the love

2021 മാർച്ച് 19 മുതൽ 2022 ജൂൺ 26 വരെ ആമോറീസ് ലെത്തീസ്യ കുടുംബവർഷമായി ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചിരിക്കുകയാണ്. സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപത ഫാമിലി അപ്പോസ്റ്റലേറ്റ് കുടുംബവർഷത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നു. അഞ്ചു വർഷം മുൻപ് മാർപ്പാപ്പ പ്രസിദ്ധീകരിച്ച ആമോറീസ് ലെത്തീസ്യ എന്ന അപ്പസ്തോലിക ലേഖനത്തിന്റെ പഠനമാണ് അതിൽ പ്രധാനം.

നാളെശനിയാഴ്ച (24/7/21) വൈകുന്നേരം 6 മണി മുതൽ 8 മണി വരെ കെ. സി. ബി. സി. മുൻ ഫാമിലി കമ്മീഷൻ ചെയർമാൻ റവ ഡോ. ജോസ് കോട്ടയിൽ നയിക്കുന്ന കോൺഫറൻസ് രൂപത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉൽഘാടനം ചെയ്യുന്നതാണ്. രൂപത വികാരി ജനറൽ മോൺ ആന്റണി ചുണ്ടെലിക്കാട്ട് മോഡറേറ്ററായിരിക്കും.

കോൺഫറൻസ് സൂമിലും CSMEGB യൂട്യുബിലും CSMEGB  ഫേസ്ബുക്കിലുമായി പ്രക്ഷേപണം ചെയ്യുന്നതാണ്. രൂപത ഫാമിലി കമ്മീഷൻ ചെയർമാൻ റവ ഫാ. ജോസ് അഞ്ചാനിക്കൽ , സെക്രട്ടറി ശില്പ ജിമ്മി, ഫാമിലി കമ്മീഷൻ അംഗങ്ങൾ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകുന്നതാണ്. രൂപതയുടെ കീഴിലുള്ള എല്ലാ കുടുംബാംഗങ്ങളെയും ”സ്നേഹത്തിൻ്റെ ആനന്ദം” കോൺഫറൻസിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്  :   Alex Varghese

Author

Leave a Reply

Your email address will not be published. Required fields are marked *