കൊല്ലം : ജില്ലയില്‍ ഇന്നലെ (ജൂലൈ 23) 1568 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 734 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 1566 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 244 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-73, കരുനാഗപ്പള്ളി-32, പുനലൂര്‍-22, കൊട്ടാരക്കര-6 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ നെടുമ്പന-53, വിളക്കുടി-50, ഇളമ്പള്ളൂര്‍-40, ശൂരനാട് സൗത്ത്-39, ചിതറ-35, നെടുവത്തൂര്‍, പെരിനാട്, മയ്യനാട് എന്നിവിടങ്ങളില്‍ 32 വീതവും ഇളമാട്-31, ശാസ്താംകോട്ട-30, ആദിച്ചനല്ലൂര്‍, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ 28 വീതവും തേവലക്കര, പൂതക്കുളം പ്രദേശങ്ങളില്‍ 26 വീതവും അഞ്ചല്‍-25, തഴവ, കൊറ്റങ്കര, കരീപ്ര എന്നിവിടങ്ങളില്‍ 24 വീതവും വെളിയം, പിറവന്തൂര്‍, തൊടിയൂര്‍, തൃക്കോവില്‍വട്ടം ഭാഗങ്ങളില്‍ 23 വീതവും ചവറ, പത്തനാപുരം, മൈലം പ്രദേശങ്ങളില്‍ 22 വീതവും ചടയമംഗലം-21, ഇടമുളയ്ക്കല്‍, ഏരൂര്‍, കുമ്മിള്‍, പനയം ഭാഗങ്ങളില്‍ 18 വീതവും ചാത്തന്നൂര്‍, പന്മന എന്നിവിടങ്ങളില്‍ 16 വീതവും ശൂരനാട് നോര്‍ത്ത്, പവിത്രേശ്വരം, തെന്മല, ചിറക്കര, കല്ലുവാതുക്കല്‍ പ്രദേശങ്ങളില്‍ 15 വീതവും ഇട്ടിവ, ഉമ്മന്നൂര്‍, ഓച്ചിറ, കരവാളൂര്‍, തെക്കുംഭാഗം ഭാഗങ്ങളില്‍ 14 വീതവും ഈസ്റ്റ് കല്ലട, അലയമണ്‍, ആലപ്പാട് എന്നിവിടങ്ങളില്‍ 13 വീതവും തലവൂര്‍-12, പോരുവഴി, പൂയപ്പള്ളി പ്രദേശങ്ങളില്‍ 11 വീതവും കടയ്ക്കല്‍, കുളത്തൂപ്പുഴ എന്നിവിടങ്ങളില്‍ 10 വീതവും വെട്ടിക്കവല, കുണ്ടറ, കുന്നത്തൂര്‍, കുലശേഖരപുരം പ്രദേശങ്ങളില്‍ ഒന്‍പതു വീതവും എഴുകോണ്‍-എട്ട്, ക്ലാപ്പന, വെസ്റ്റ് കല്ലട ഭാഗങ്ങളില്‍ ആറു വീതവും മേലില, പട്ടാഴി വടക്കേക്കര പ്രദേശങ്ങളില്‍ അഞ്ചു വീതവും മണ്‍ട്രോതുരുത്ത്, നിലമേല്‍, പട്ടാഴി, പേരയം, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ നാലു വീതവും കുളക്കട-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.