ഹൈസ്‌കൂള്‍,യുപി വിദ്യാര്‍ത്ഥികള്‍ക്ക് 10,000 രൂപ വീതം സ്‌കോളര്‍ഷിപ്പുമായി ഇ-ദ്രോണ

Spread the love
യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി ഇ-ദ്രോണ
 യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് 10,000 രൂപ വീതം സ്കോളർഷിപ്പ്.
കൊച്ചി : കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ-ദ്രോണ ലേണിംഗ് പ്ലേറ്റ്ഫോം യുപി – ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി  10,000 രൂപയുടെ  സ്കോളർഷിപ്പ് നൽകും. വിശ്വശാന്തി ഫൗണ്ടേഷനുമായി  ചേർന്നാണ്  സ്കോളർഷിപ്പ് നൽകുന്നത്. സ്റ്റേറ്റ്, സിബിഎസ്‌സി, ഐസിഎസ്‌ഇ സിലബസുകളിൽ അഞ്ചാം ക്ലാസ്   മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായാണ് സ്കോളർഷിപ്പ് നൽകുന്നത് .  അഞ്ച് – ആറ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഇ-ദ്രോണ മാസ്റ്റേഴ്സ്, ഏഴ് – എട്ട്  ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഇ-ദ്രോണ സ്കോളേഴ്സ്, ഒൻപത് – പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഇ-ദ്രോണ വിസാർഡ്സ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് സ്കോളർഷിപ്പ് നൽകുന്നത്.
ഇ-ദ്രോണ ലേണിംഗ് പ്ലാറ്റ്‌ഫോമിൽ ഓൺലൈനായി നടത്തുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും സ്കോളർഷിപ്പിന് അർഹരായവരെ കണ്ടെത്തുക. യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് ഈ അധ്യയന വർഷം 10,000 രൂപ വീതമാണ് സ്കോളർഷിപ്പ് ലഭിക്കുക.
രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31. യോഗ്യതാ പരീക്ഷ ഓഗസ്റ്റ് 15 ന് ഓൺലൈനിൽ നടക്കും.  ഓഗസ്റ്റ് 18 ന് വിജയികളെ പ്രഖ്യാപിക്കും. താല്പര്യമുള്ള വിദ്യാർത്ഥികൾ https://edronalearning.com/scholarship എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുക.
                     റിപ്പോർട്ട് : Anju V  (Account Executive  )

Author

Leave a Reply

Your email address will not be published. Required fields are marked *