ഡാളസ്സിലെ താപനില ഈ വര്‍ഷം ആദ്യമായി മൂന്നക്കത്തിലേക്ക്

Spread the love
Picture
ജൂലായ് 25 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്കാണ് നാഷ്ണല്‍ വെതര്‍ സര്‍വീസ് ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ 100 ഡിഗ്രി താപനില രേഖപ്പെടുത്തിയതായി അറിയിച്ചത്.
 കഴിഞ്ഞ ഒരാഴ്ചയായി ഇവിടെയുള്ള താപനില ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. നോര്‍ത്ത് ടെക്‌സസ്സില്‍ വെതര്‍ സര്‍സീവ് ഹീറ്റ് അഡ് വൈസറി ഞായറാഴ്ച രാവിലെ നല്‍കിയിരുന്നത് രാത്രി 7 മണിയോടെ അവസാനിച്ചു.
ആഗസ്റ്റ് 3 മുതല്‍ മിക്കവാറും എല്ലാ ദിവസങ്ങളിലും 100 ഡിഗ്രി ഫാരന്‍ ഹീറ്റിലേക്ക് (37.8 ഡിഗ്രി സെല്‍ഷിയസ്) താപനില ഉയരുമെന്ന് വെതര്‍ സര്‍വീസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ചൂട് വര്‍ദ്ധിച്ചതോടെ വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വളര്‍ത്തു മൃഗങ്ങളുമായി വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ ഇവയെ വാഹനത്തിലിരുത്തി പുറത്തുപോകരുതെന്നും, ഇതു കുറ്റകരമായ അനാസ്ഥയായി കണക്കാക്കുമെന്നും മുന്നറിയിപ്പുണ്ട്.

വാഹനത്തില്‍ കുട്ടികളെ ഇരുത്തി ഷോപ്പിനു പുറത്തുപോകുന്നതും ഗുരുതരമായ കുറ്റമാണ്. ചൂടേറ്റ് കുട്ടികള്‍ മരിക്കുന്ന സംഭവം അമേരിക്കയില്‍ ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുന്നു. ബന്ധപ്പെട്ടവര്‍ ഈ കാര്യത്തില്‍ വളരെ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Thanks

Author

Leave a Reply

Your email address will not be published. Required fields are marked *