വനിതാ ജിംനാസ്റ്റിക്സില്‍ അമേരിക്കയെ അട്ടിമറിച്ച് ‘രാജ്യമില്ലാത്ത’ പെണ്‍കുട്ടികള്‍

Spread the love
ടോക്യോ: ജിംനാസ്റ്റിക്സില്‍ രാജ്യമില്ലാത്ത താരങ്ങളുടെ വിജയം. ജിംനാസ്റ്റിക്സ് വനിതാ ടീമിനത്തില്‍ അമേരിക്കയെ അട്ടിമറിച്ച് റഷ്യന്‍ ടീം സ്വര്‍ണം നേടി.
സ്വതന്ത്ര കായികതാരങ്ങളായി റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ പതാകയ്ക്ക് കീഴില്‍ മത്സരിച്ചാണ് ഇവരുടെ സ്വര്‍ണനേട്ടം.
റഷ്യന്‍ കായിക താരങ്ങളുടെ ഉത്തേജക മരുന്നുപയോഗത്തില്‍ റഷ്യന്‍ സര്‍ക്കാരിന്റേയും ആരോഗ്യവകുപ്പിന്റേയും നേരിട്ടുള്ള ഇപടലുകളുണ്ടെന്ന് കണ്ടെത്തിയതോടെ റഷ്യയെ ലോക കായിക പങ്കാളിത്തത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഉത്തേജക മരുന്ന് ഉപയോഗവുമായി ബന്ധമില്ലാത്ത കായികതാരങ്ങള്‍ക്ക് സ്വതന്ത്രരായി ആര്‍ഒസി എന്ന പേരില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ട്. ഇത്തരത്തില്‍ 335 റഷ്യന്‍ താരങ്ങളാണ് ടോക്യോയില്‍ മത്സരിക്കുന്നത്.
മെഡല്‍ നേട്ടത്തിലും ആര്‍ഒസി മുന്നിലാണ്. നിലവില്‍ ഏഴു വീതം സ്വര്‍ണവും വെള്ളിയും നാല് വെങ്കലവുമായി 18 മെഡലോടെ നാലാം സ്ഥാനത്താണ് ആര്‍ഒസി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഒന്നാമതെത്തിയ വിറ്റാലിന ബറ്റ്സറാഷ്‌കിനയാണ് ആര്‍ഒസിയുടെ ആദ്യ സ്വര്‍ണത്തിന് ഉടമ.
em

Author

Leave a Reply

Your email address will not be published. Required fields are marked *