ലോസ്ആഞ്ചലസ് സീറോ മലബാര്‍ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷം

Spread the love
ലോസ്ആഞ്ചലസ്:  സഹനപാതയിലൂടെ സഞ്ചരിച്ചു ആദ്യ ഭാരത വിശുദ്ധപദവി അലങ്കരിച്ചവി. അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ ലോസ്ആഞ്ചലസില്‍ സ്ഥാപിതമായിരിക്കുന്ന സിറോ മലബാര്‍ കത്തോലിക്ക ദേവാലയത്തില്‍ പതിനൊന്നു ദിവസംനീണ്ടുനില്‍ക്കുന്ന ഭക്തിനിര്‍ഭരമായതിരുനാള്‍ ആഘോഷങ്ങളുടെ കൊടിയേറ്റ് ഇടവക വികാരി റവ. ഫാ.ഡോ.സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ ജൂലൈ 23നു വൈകീട്ട് 7:15നു നിര്‍വഹിച്ചു.
വിശുദ്ധയുടെ നവനാള്‍ നൊവേനക്കും ദിവ്യബലിക്കും മലയാളി വൈദീകരായ  ഫാ. ജോസ്പഴെവീട്ടില്‍, ഫാ. ജിജോ വാഴപ്പിള്ളി, ഫാ. ബെന്നി ആയത്തുപാടം, ഫാ. സിജു മുടക്കോടില്‍, ഫാ. സെബാസ്റ്റ്യന്‍ വെട്ടിക്കല്‍, ഫാ. ഷിന്റോ പനച്ചിക്കാട്ട്, ഫാ.മാത്യൂസ് മുഞ്ഞനാട്ട്, ഫാ. ,ഡെന്നി ജോസഫ്,  എന്നിവര്‍ കാര്‍മികത്വം വഹിക്കും. സിസിഡി വിദ്യാര്‍ത്ഥികളുടെ ദിനമായി ആചരിക്കുന്ന ജൂലൈ 25-നു  ആദ്യ ഇടവകവികാരി റവ.ഫാ.പോള്‍കോട്ടക്കല്‍ സന്ദേശംനല്‍കി.  മുന്‍വികാരിമാരായ ബഹു. കുര്യാക്കോസ് കുമ്പക്കീല്‍ അച്ചനും ബഹു. കുര്യാക്കോസ് വാടാന അച്ചനും തങ്ങളുടെ അഭാവത്തില്‍ തിരുനാള്‍ വിജയത്തിനായിപ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു.
ദൈവകരങ്ങളില്‍ നിന്ന് സഹനം ചോദിച്ചുവാങ്ങി, സ്വന്ത നഷ്ടങ്ങള്‍ ദൈവത്തെനേടാനുള്ള മാര്‍ഗമായി കണ്ടസഹനപുത്രിയുടെ മാതൃക,സ്വയം ശൂന്യവത്കരിക്കുവാന്‍ നമുക്കും പ്രചോദനം ഏകട്ടെ എന്ന് ബഹു. വികാരിയച്ചന്‍ ഓര്‍മപ്പെടുത്തി. ഈ തിരുന്നാള്‍ദിനങ്ങളില്‍ നാംനമ്മുടെ ജീവിതങ്ങളെ വിശകലനംചെയ്തു വെട്ടിഒരുക്കേണ്ട മേഖലകള്‍ കണ്ടെത്തി സ്വയം വെട്ടിഒരുക്കിയാല്‍ ആത്മീയതയി ല്‍ഏറെ പുഷ്പിക്കുന്ന റോസാച്ചെടികളായിനമുക്കു ംമാറാനാവുമെന്ന് അദ്ദേഹം ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു.
ലോകത്തിന്റെ പ്രകാശമായ ഈശോയുടെ പാതപിന്തുടര്‍ന്നു ലോകത്തിനു സ്വയംപ്രകാശമായി മാറിയ വി. അല്‍ഫോന്‍സാമ്മ, ഒരിക്കലും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയോ പ്രവര്‍ത്തിക്ക ുകയോ ചെയ്തിട്ടില്ലെന്നും മറ്റുള്ളവര്‍ക്കായി സ്വന്തം സഹനങ്ങള്‍ കാഴ്ചവെയ്ക്കുകയാണ് ചെയ്തതെന്നും അച്ചന്‍ ഓര്‍മപ്പെടുത്തി.
ദിവ്യബലിക്കുശേഷം വികാരിയച്ചന്‍ വി. അല്‍ഫോന്‍സാമ്മയുടെ നവനാള്‍ നൊവേനക്ക് നേതൃത്വംന ല്‍കികൊണ്ട് വിശ്വാസികള്‍ ഏവരുടെയും നിയോഗങ്ങള്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ചു. വി. അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ്‌സൂക്ഷിക്കുന്ന ഈദേവാലയം കാലിഫോര്‍ണിയയിലെ ഭര ണങ്ങാനം ആയി കണ്ടുകൊണ്ടുതിരുനാള്‍ ആഘോഷങ്ങളിലും നൊവേനയിലും പങ്കെടുക്കാന്‍ ഈ കോവിഡ്കാലയളവില്‍ അതീവജാഗ്രതയോടെ ഇടവകസമൂഹം കടന്നുവരുന്നു.
തുടര്‍ന്നുള്ള ദിവസങ്ങളിലും അല്‍ഫോന്‍സാമ്മയുടെ സന്നിധിയില്‍ എത്താന്‍ അനുഗ്രഹിക്കണമേയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ടാണ്ഏവരും സ്വഭവനങ്ങളിലേക്കു മടങ്ങുന്നത്.
വിദൂരത്തു ആയിരിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ഓരോഭവനവും ഒരു കൊച്ചുദൈവാലയമാക്കി, ദിവ്യബലിയില്‍ പങ്കുചേര്‍ന്നു അല്‍ഫോന്‍സാമ്മവഴിയായി പ്രാര്ഥനാനിയോഗങ്ങള്‍ സമര്‍പ്പിക്കുവാന്‍ ലൈവ്‌സ്ട്രീം  (www.youtube.coms/yromalabarla | www.facebook.coms/yromalabarla) സൗകര്യങ്ങള്‍ ക്രമീകരിച്ചിച്ചിരുക്കുന്നു.
തിരുനാളിന്റെ പ്രധാനദിനങ്ങളായ ജൂലൈ 31-നു   ശനിയാഴ്ച വൈകുന്നേരം 6 മണിക്കും, ഓഗസ്റ്റ് ഒന്ന് ഞായറാഴ്ച രാവിലെ 10:15 നുംആയിരിക്കും തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുക. ഓഗസ്റ്റ് രണ്ടാം തീയതിതിങ്കളാഴ്ച വൈകീട്ട് 7:30 നു മരിച്ചവരുടെ ഓര്‍മ ആചരിച്ചശേഷം കൊടിയിറക്കി തിരുനാള്‍ആചരണം പൂര്‍ത്തിയാക്കുന്നു.
തിരുന്നാള്‍ ദിനങ്ങളില്‍അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയിലും നൊവേനയിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ ഇടവക വികാരി റവ. ഫാ.ഡോ. സെബാസ്റ്റ്യന്‍ വലിയപറമ്പില്‍, ട്രസ്റ്റീമാരായ ജോഷി ജോണ്‍വെട്ടം, റോബര്‍ട്ട് ചെല്ലക്കുടം, കണ്‍വീനര്‍ മോളി & കുരിയന്‍ പാലിയേക്കര എന്നിവര്‍ഏവരെയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു.
ജെനി ജോയി അറിയിച്ചതാണിത്.
Attachments area

Author

Leave a Reply

Your email address will not be published. Required fields are marked *