ആലപ്പുഴ: കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനാവശ്യത്തിനായി കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്ക് ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ പറഞ്ഞു. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന പട്ടികജാതി വികസന ഉപദേശക സമിതിയുടെ ജില്ലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എണ്ണായിരത്തിലധികം അര്‍ഹരായ കുട്ടികള്‍ക്ക് പഠനാവശ്യത്തിനായി ഫോണുകളും ലാപ്‌ടോപ്പും മറ്റും വിവിധ രീതിയില്‍ ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. പാടശേഖരങ്ങളുടെ നടുവിലും ബണ്ടിന് സമീപവും താമസിക്കുന്ന പട്ടികവിഭാഗക്കാരുടെ പുരയിടങ്ങള്‍ കോര്‍പസ് ഫണ്ട് പരിധിയില്‍പ്പെടുത്തി വെള്ളക്കെട്ടില്‍ നിന്ന് സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കും. യോഗത്തില്‍ വി. കെ. വേണുഗോപാല്‍, ഡി. ലക്ഷ്മണന്‍, ഇ. എസ് ശശികുമാര്‍, ലീഡ് ബാങ്ക് ജില്ല മാനേജര്‍ എ. എ. ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.