സാധ്യമായ മേഖലകളിൽ അമേരിക്കൻ സഹകരണം തേടി മുഖ്യമന്ത്രി

Spread the love

സാധ്യമായ എല്ലാ മേഖലകളിലും അമേരിക്കയുടെ സഹകരണം അഭ്യർത്ഥിക്കുന്നതായി ചെന്നൈയിലെ അമേരിക്കൻ കോൺസൽ ജനറൽ ജൂഡിത്ത് റാവിനുമായുള്ള ഓൺലൈൻ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളം വൈജ്ഞാനിക സമൂഹമായി മാറാനുള്ള ശ്രമത്തിലാണ്. അതിന് സഹായകമായ വിധത്തിൽ ഗവേഷണ പഠന പ്രവർത്തനങ്ങൾക്ക് അമേരിക്കയിൽ നിന്ന് സഹായം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

2021 ജനുവരിയിൽ എമിനന്റ് സ്‌കോളർഷിപ്പ് ഓൺലൈൻ പദ്ധതി കേരളം ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരുമായി കേരളത്തിലെ വിദ്യാർത്ഥികൾ സംവദിക്കുന്ന പരിപാടിയാണിത്. ഇതിൽ അമേരിക്കയിൽനിന്നുള്ള വിദഗ്ധരുടെ സേവനം മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ശാസ്ത്ര സാങ്കേതിക വ്യാവസായിക രംഗങ്ങളിലെ ഗവേഷണം ശക്തിപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ട്. ഇക്കാര്യത്തിലും അമേരിക്കയ്ക്ക് നല്ല പിന്തുണ നൽകാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിലാണ് കേരളത്തിൽ നടക്കുന്നതെന്ന് കോൺസൽ ജനറൽ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉറപ്പാക്കും. വൈജ്ഞാനിക സമൂഹമായി മാറുക എന്ന കേരളത്തിന്റെ ആശയത്തിന് കഴിയാവുന്ന പിന്തുണ നൽകും. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ വിദഗ്ധർ കേരളത്തിലെ വിദഗ്ധരുമായി ചേർന്ന് പാഠ്യപദ്ധതി തയ്യാറാക്കും.

ഡോ. വി.പി.ജോയി 47-ാമത്തെ ചീഫ് സെക്രട്ടറി; കവി, എഴുത്തുകാരൻ | VP Joy |  Malayalam News | Manorama Online

2021 ആഗസ്‌തോടെ ഈ പ്രവർത്തനം പൂർത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്‌സിനും പരിശീലനം നൽകാനും സന്നദ്ധമാണെന്നും ജൂഡിത്ത് റാവിൻ പറഞ്ഞു.
ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, അമേരിക്കൻ കോൺസൽ എക്കണോമിക് ഓഫീസർ ഡസ്റ്റിൻ ബിക്കൽ എന്നിവരും യോഗത്തിൽ സംസാരിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *