ലഘു വീഡിയോ: പ്രൊപ്പോസലുകൾ ക്ഷണിച്ചു

സംസ്ഥാനത്തിന്റെ സമസ്ത മേഖലയെയും ഗുരുതരമായി ബാധിച്ച കോവിഡ് ഒന്നും രണ്ടും തരംഗങ്ങളെ കേരളം നേരിട്ടതെങ്ങനെ എന്ന് വ്യക്തമാക്കുന്ന ലഘു വീഡിയോകൾ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പാനൽ സംവിധായകരെ നിയോഗിച്ച് തയാറാക്കുന്നു. വിവിധ മേഖലകളിൽ നടന്ന പ്രവർത്തനങ്ങൾ വെവ്വേറെ അടയാളപ്പെടുത്തും വിധത്തിലാണ് ലഘു വീഡിയോകൾ തയാറാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനായി വകുപ്പിന്റെ ഡോക്യുമെന്ററി സംവിധായക പാനലിൽ ഉൾപ്പെട്ട സംവിധായകരിൽ നിന്ന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. പ്രൊപ്പോസലുകളിൽ അഞ്ചു മുതൽ 10 മിനുട്ട് വരെ ദൈർഘ്യമുള്ള വീഡിയോകളിൽ ചിത്രീകരിക്കാനുദ്ദേശിക്കുന്ന വിഷയം, സമീപനം എന്നിവ സംബന്ധിച്ച കാര്യങ്ങൾ ചുരുക്കി വിവരിക്കണം. പ്രൊപ്പോസലുകൾ ആഗസ്റ്റ് 16നകം ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ഗവ: സെക്രട്ടറിയേറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.

Leave a Reply

Your email address will not be published. Required fields are marked *