ഓട്ടോ കാസ്റ്റിൽ നിർമ്മിച്ച ആദ്യ ട്രെയിൻ ബോഗി നാളെ കയറ്റി അയയ്ക്കും – മന്ത്രി പി. രാജീവ്‌ ഫ്ലാഗ് ഓഫ് ചെയ്യും

Spread the love

വ്യവസായങ്ങൾക്ക് തടസം നിന്നാൽ നടപടിക്ക് നിയമം: മന്ത്രി പി.രാജീവ് - KERALA - POLITICS | Kerala Kaumudi Online

ആലപ്പുഴ: പൊതുമേഖലാ സ്ഥാപനമായ ചേർത്തല ഓട്ടോകാസ്റ്റിൽ ഉത്തര റെയിൽവേയ്ക്കായി നിർമ്മിച്ച ആദ്യ ട്രെയിൻ ബോഗി നാളെ( ആഗസ്റ്റ് 6) കയറ്റി അയയ്ക്കും. വ്യവസായ- നിയമ വകുപ്പ് മന്ത്രി പി. രാജീവ് വൈകിട്ട് 5.30ന് ഓട്ടോ കാസ്റ്റിൽ ബോഗി ഫ്ലാഗ് ഓഫ് ചെയ്യും. അമൃതസർ സെൻട്രൽ റെയിൽവേ വർക്ക് ഷോപ്പിലേക്കാണ് ബോഗി കയറ്റി അയയ്ക്കുന്നത്.

പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. അഡ്വ. എ.എം ആരിഫ് എം.പി. മുഖ്യപ്രഭാഷണം നടത്തും. ഓട്ടോകാസ്റ്റ് ചെയർമാൻ കെ.എസ്. പ്രദീപ് കുമാർ, സി.പി.ഐ. (എം) ജില്ലാ സെക്രട്ടറി ആർ. നാസർ, ഓട്ടോകാസ്റ്റ് ബോർഡ് അംഗങ്ങളായ കെ. രാജപ്പൻ നായർ, എസ്. രാധാകൃഷ്ണൻ, കേരള  ഇൻഡിപെൻഡന്റ് സിൽക് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് പി. തിലോത്തമൻ, ജനറൽ സെക്രട്ടറി കെ. അബ്ദുൾ സത്താർ, ഓൾ കേരള സിൽക്ക് എംപ്ലോയിസ് യൂണിയൻ പ്രസിഡന്റ് അഡ്വ. സി. കെ ഷാജിമോഹൻ, സ്പാറ്റോ ഓട്ടോകാസ്റ്റ് യൂണിറ്റ് സെക്രട്ടറി എ. ജെ. സെബാസ്റ്റ്യൻ, ഓട്ടോകാസ്റ്റ് ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി പൊന്നപ്പൻ ആചാരി, ഓട്ടോകാസ്റ്റ് സീനിയർ മാനേജർ പി. വരദരാജ് തുടങ്ങിയവർ പങ്കെടുക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *