ടെക്‌സസില്‍ റിപ്പബ്ലിക്കന്‍ നേതാവ് കോവിഡ് ബാധിച്ച് അന്തരിച്ചു

Spread the love

ഗാല്‍വസ്റ്റന്‍ : ഡിക്കിന്‍സണ്‍ സിറ്റി കൗണ്‍സില്‍ അംഗവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ എച്ച്. സ്‌കോട്ട് അപ്ലെ കോവിഡിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ അന്തരിച്ചു .

ആഗസ്റ്റ് 2 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് , മരിക്കുന്നതിന് അഞ്ചു ദിവസം മുന്‍പെയാണ്  മാസ്‌ക് ധരിക്കുന്നതിനെതിരെയും വാക്‌സിനേറ്റ് ചെയ്യുന്നതിനെതിരെയും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നത്  കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ശക്തിയായി വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ വ്യക്തി കൂടിയായിരുന്നു സ്‌കോട്ട് .
ഗാല്‍വസ്റ്റന്‍ ആശുപത്രിയില്‍ ന്യുമോണിയായുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് പ്രവേശിപ്പിച്ചത് . ഉടനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു .
സ്‌കോട്ടിന്റെ ഭാര്യ മെലീസക്കും കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിട്ടുണ്ട് .

സിറ്റി കൗണ്‍സില്‍ അംഗത്തിന്റെ അകാലവിയോഗത്തില്‍ ഡിക്കിന്‍സണ്‍ മേയര്‍ സീന്‍ സ്‌കിപ്വര്‍ത്ത് അനുശോചിച്ചു . സ്‌കോട്ടിന്റെ പേരില്‍ ഗോ ഫണ്ട് മീ പേജ് ആരംഭിച്ചിട്ടുണ്ട് . നിങ്ങളുടെ സഹായം കുടുംബത്തിന് വളരെ ആശ്വാസകരമാകുമെന്ന് മേയര്‍ പറഞ്ഞു . 30,000 ഡോളറാണ് ലക്ഷ്യമിട്ടിരിക്കുന്നത് .  തികഞ്ഞ ദൈവവിശ്വാസിയായിരുന്ന സ്‌കോട്ട് അടുത്ത 6 മാസത്തിനകം പാന്‍ഡമിക് പൂര്‍ണ്ണമായും മാറിപോകുമെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു

Author

Leave a Reply

Your email address will not be published. Required fields are marked *