കൊച്ചി: കോവിഡ് മഹാമാരിക്കാലത്ത് സാമ്പത്തിക പരിരക്ഷയും ഭദ്രതയും ഉറപ്പാക്കുന്ന പുതിയ സമഗ്ര ഇന്‍ഷുറന്‍സ് പോളിസിയുമായി എഡില്‍വിസ് ടോക്കിയോ ലൈഫ് ഇന്‍ഷൂറന്‍സ്. എല്ലാ ആനുകൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന ടോട്ടല്‍ പ്രൊട്ടക്ട് പ്ലസ് പോളിസി പ്രകാരം ഉപഭോക്താക്കള്‍ക്ക് കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും വിരമിച്ച ശേഷം ആജീവനാന്ത വരുമാനം ഉറപ്പാക്കുന്നതിനുമുള്ള അധിക ആനുകൂല്യങ്ങളും നല്കുന്നു.
‘സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളില്‍ സുരക്ഷിതത്വം നല്കുന്ന സമഗ്ര ഇന്‍ഷുറന്‍സ് പോളിസികള്‍ വേണമെന്നത് ഏറെ കാലമായി ഉപഭോക്താക്കള്‍ ഉന്നയിച്ചു വരുന്ന ആവശ്യമാണ്. ഈ മഹാമാരിക്കാലത്ത് ഇതിന് പ്രസക്തി ഏറിയിരിക്കുന്നു. ടോട്ടല്‍ പ്രൊട്ടക്ട് പ്ലസിലൂടെ എല്ലാ പരിരക്ഷയും ഉള്‍പ്പെടുന്ന, സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ഉതകുന്ന പരിരക്ഷ ലഭിക്കുന്നു,’ എഡില്‍വിസ് ടോക്കിയോ ലൈഫ് ഇന്‍ഷുറന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുഭ്രജിത് മുഖോപാധ്യയ് പറഞ്ഞു.
ടോട്ടല്‍ പ്രൊട്ടക്ട് പ്ലസ് പോളിസിക്കൊപ്പം രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ കൂടി പരിരക്ഷാ പരിധിയില്‍ ഉള്‍പ്പെടുത്താം. കുട്ടിക്ക് 25 വയസ് തികയുന്നതിനു മുമ്പ് രക്ഷിതാക്കള്‍ മരിച്ചാല്‍ നോമിനിക്ക് അധിക തുകയും നല്‍കും. മറ്റൊരു അധിക ആനുകൂല്യമായ ആജീവനാന്ത വരുമാനം ഉപഭോക്താവിന് 60 അല്ലെങ്കില്‍ 65 വയസ്സിനു ശേഷം ആകെ ഇന്‍ഷുറന്‍സ് തുകയുടെ നിശ്ചിത ശതമാനത്തിനു തുല്യമായ തുക വരുമാനമായി നല്‍കുന്നതാണ്. 100 വയസ്സ് വരെ ഈ ആനുകൂല്യങ്ങള്‍ ലഭിക്കും. പോളിസി എടുത്ത് ആദ്യ ആഴ്ചയ്ക്കുള്ളില്‍ തന്നെ മെഡിക്കല്‍ പൂര്‍ത്തിയാക്കിയാല്‍ ആദ്യ വര്‍ഷത്തെ പ്രീമിയത്തിന്റെ ആറ് ശതമാനം ഇളവും എഡില്‍വിസ് ടോക്കിയോ നല്‍കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.edelweisstokio.in/total-protect-plus സന്ദര്‍ശിക്കാം.
റിപ്പോർട്ട് : ASHA MAHADEVAN (Account Executive )