ഓണക്കിറ്റ്: എ.എ.വൈ കാര്‍ഡുടമകള്‍ക്കുള്ള 30311 കിറ്റുകള്‍ റേഷന്‍കടകളിലെത്തി

Spread the love

post

കാസര്‍കോട്: കോവിഡ് 19 മഹാമാരിയുടെ രണ്ടാം വ്യാപനത്തിലും ജനള്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റ് വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു. ജില്ലയിലെ 389 റേഷന്‍ കടകളിലൂടെ 327772 കിറ്റുകളാണ് ജില്ലയിലാകെ വിതരണത്തിനെത്തുന്നത്. ഇതില്‍ അന്ത്യോദയ അന്ന യോജന (എ.എ.വൈ) കാര്‍ഡുടമകള്‍ക്കുള്ള 30311 കിറ്റുകളും തയ്യാറാക്കി റേഷന്‍ കടകളില്‍ വിതരണത്തിനെത്തിച്ചു. 105237 ബി.പി.എല്‍ കാര്‍ഡുടമകള്‍ക്കും 102365 നീല കാര്‍ഡുടമകള്‍ക്കും 89752 വെള്ള കാര്‍ഡുടമകള്‍ക്കും വരും ദിനങ്ങളില്‍ കിറ്റ് ലഭിക്കും.

എ.എ.വൈ കാര്‍ഡ് വിഭാഗത്തിനുള്ള ഓണക്കിറ്റ് ആഗസ്റ്റ് മൂന്നോടെ റേഷന്‍ കടകളിലെത്തി. കിറ്റിലേക്ക് ആവശ്യമായ ശര്‍ക്കര വരട്ടി, ഏലയ്ക്ക എന്നീ സാധനങ്ങള്‍ എത്തുന്ന മുറയ്ക്ക് ബി.പി.എല്‍ വിഭാഗത്തിനും, മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുമുള്ള  കിറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ.എന്‍. ബിന്ദു അറിയിച്ചു. ഓണക്കിറ്റിലെ സാധനങ്ങളുടെ പരിശോധനയ്ക്കും കിറ്റ് പായ്ക്കിംഗ് മോണിറ്ററിംഗിനുമായി ജില്ലാ തലത്തില്‍ ഒരു ഉദ്യോഗസ്ഥനെയും നിയമിച്ചിട്ടുണ്ട്.

15 ഭക്ഷ്യ വിഭവങ്ങളാണ് ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന സൗജന്യ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അര കിലോ വീതം വെളിച്ചെണ്ണ, ചെറുപയര്‍, കാല്‍ കിലോ തുവരപരിപ്പ്, 100 ഗ്രാം വീതം തേയില, മുളക്/മുളക് പൊടി, മഞ്ഞള്‍, ഒരു കിലോ വീതം പഞ്ചസാര, ഉപ്പ്, ഒരു കിലോ ആട്ട, ഒരു ബാത്ത് സോപ്പ് എന്നിവയ്ക്ക് പുറമെ പായസത്തിനായി 180 ഗ്രാം സേമിയ/180 ഗ്രാം പാലട/അര കിലോ ഉണക്കലരി, 50 ഗ്രാം കശുവണ്ടി പരിപ്പ്, 20 ഗ്രാം ഏലയ്ക്ക, 50 മി.ലി നെയ്യ്, 100 ഗ്രാം ശര്‍ക്കരവരട്ടി / ഉപ്പേരി എന്നിവയും കിറ്റിലുണ്ട്. തുണിസഞ്ചിയിലാണ് ഭക്ഷ്യ വസ്തുക്കള്‍ അടങ്ങിയ കിറ്റ് നല്‍കുന്നത്. കിറ്റിലേക്കുള്ള ശര്‍ക്കര വരട്ടി കുടുംബശ്രീയാണ് തയ്യാറാക്കി നല്‍കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *