സ്‌ക്വാഡ് പരിശോധന; 12 സ്ഥാപനങ്ങള്‍ക്ക് പിഴ

Spread the love

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 12 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.

കരുനാഗപ്പള്ളി, നീണ്ടകര, ചവറ, ഓച്ചിറ, തേവലക്കര, തൊടിയൂര്‍, തെക്കുംഭാഗം, പന്മന, തഴവ ഭാഗങ്ങളില്‍ ഏഴു കേസുകളില്‍ പിഴയീടാക്കി. 91 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കൊട്ടാരക്കര, ചടയമംഗലം, ചിതറ, ഇളമാട്, ഇട്ടിവ, കരീപ്ര, എഴുകോണ്‍, കുമ്മിള്‍, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ രണ്ടു കേസുകള്‍ക്ക് പിഴയീടാക്കുകയും 154 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.

കുന്നത്തൂര്‍, പോരുവഴി, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് കേസുകള്‍ക്ക് പിഴയും 45 എണ്ണത്തിന് താക്കീതും നല്‍കി.
കൊല്ലത്തെ ഇളമ്പള്ളൂരില്‍ ഒന്‍പതു കേസുകളില്‍ താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.
പുനലൂരിലെ അഞ്ചലില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ അഷ്റഫിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പതു കേസുകള്‍ക്ക് താക്കീതു നല്‍കി.

Author

Leave a Reply

Your email address will not be published. Required fields are marked *