


400 നടുത്തു കുടുംബങ്ങളുള്ള ട്രിനിറ്റി ഇടവകയിലെ എല്ലാ കുടുംബങ്ങളും ആവേശത്തിന്റെ പാരമ്യത്തിലാണ് ലേലം വിളിയിൽ പങ്കെടുത്തത്. ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളെയും ഉപയോഗിച്ചുകൊണ്ടായിരുന്നു ഈ വർഷവും ഹാർവെസ്ററ് ഫെസ്റ്റിവൽ നടത്തിയത്.
ജൂലൈ 24 ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ ഇടവക ട്രസ്റ്റിമാര്‍ നല്കിയ ആദ്യ ഫലങ്ങളുടെ ബാസ്ക്കറ്റ് ഇടവക വികാരി ഇൻ ചാർജ് റവ റോഷന്.വി. മാത്യൂസ് അച്ചന് മദ്ബഹായില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ആരാധനയ്ക്ക് ശേഷം ഹാര്‍വസ്റ്റ് ഫെസ്റ്റിവല്‍ മെഗാ സ്പോണ്സര് ജോണ്‍ എബ്രഹാം തന്റെ സംഭാവന കണ്‍വീനര്‍ ജോണ്‍ ചാക്കോയെ ഏല്‍പ്പിച്ചു ഫെസ്റ്റിവല്‍ കിക്ക് ഓഫ് നിര്‍വഹിച്ചു. തുടര്‍ന്ന് മദ്ബഹായില്‍ അര്‍പ്പിച്ച ആദ്യഫല ബാസ്കറ്റ് ലേലം വിളിച്ചു കൊണ്ട് ആദ്യഫല പെരുന്നാളിന്റെ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു.
തുടര്‍ന്ന് ജൂലൈ 31 ശനിയാഴ്ച രാവിലെ 10:30 നു ട്രിനിറ്റി സെന്ററില്‍ വെച്ചു ആരംഭിച്ച ലേലം വൈകുന്നേരം 6 മണിക്കാണ് അവസാനിച്ചത്. ഇടവക വികാര്‍ ഇൻ ചാര്‍ജ് റവ. റോഷൻ വി മാത്യൂസിന്റെ ആമുഖ വാക്കുകള്‍ക്ക് ശേഷം ഇടവക വികാരി റവ. സാം കെ ഈശോ അച്ചന് സൂമിലൂടെ പ്രാരംഭ പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഇടവക സെക്രട്ടറി റെജി ജോര്‍ജ് സ്വാഗതം ആശംസിച്ചു. റവ ഉമ്മന്‍ സാമുവല്‍ അച്ചന് ആദ്യ ലേലം വിളിക്ക് നേതൃത്വം നല്കി.
ഇടവക ജനങ്ങൾ അവരവരുടെ ഭവനങ്ങളോട് ചേർന്ന് ഒരുക്കിയിട്ടുള്ള അടുക്കള തോട്ടങ്ങളിൽ നിന്ന് വിളവെടുത്തു നൽകിയ കായ്ഫലങ്ങൾ ഓൺലൈൻ പ്ലാറ്റഫോം ആയ ‘സൂം’, ‘വാട്സ്ആപ് ‘എന്നീ സാങ്കേതിക വിദ്യയിലൂടെയും നേരിട്ടും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടുമാണ് ഇടവക ജനങ്ങൾ ലേലത്തിൽ പങ്കെടുത്തത്. വോളന്റീയർമാർ ഇടവകയിലെ വീടുകളിൽ നിന്ന് ശേഖരിച്ച പച്ചക്കറിവിഭവങ്ങളും ലേലത്തിനായി ഏല്പിച്ച മറ്റു നിരവധി സാധങ്ങളും ശനിയാഴ്ച തന്നെ ദേവാലയത്തോട് ചേർന്നുള്ള ട്രിനിറ്റി സെന്ററിൽ എത്തിച്ചിരുന്നു
ഇടവകയിലെ ഭൂരിഭാഗം കുടുംബങ്ങളും പങ്കെടുത്ത ലേലത്തിൽ ചക്ക, പടവലങ്ങ,മാമ്പഴം, കറിവേപ്പ് ,വെണ്ടയ്ക്ക,കോവക്ക, പാവയ്ക്കാ, ചേന,മുരിങ്ങകായ്,
വെള്ളരിക്ക, ഓമയ്ക്ക,പേരയ്ക്ക,പയർ, കേക്ക്, അച്ചാറുകൾ, ക്രാഫ്റ്റ് ഐറ്റംസ്, വിവിധയിനം പഴവർഗങ്ങൾ, ഗാർഡൻ വിഭവങ്ങൾ,ചെടികൾ തുടങ്ങിയവ കൊണ്ട് സമൃദ്ധമായിരുന്നു ഹാർവെസ്റ് ഫെസ്റ്റിവൽ. ലേലം ചെയ്തവർക്ക് വോളന്റീയർമാർ അതാത് ഭവനങ്ങളിൽ വിഭവങ്ങൾ എത്തിച്ചു നൽകി.
ലേലം വിളിയിൽ പരിചയ സമ്പന്നരായ എബ്രഹാം ജോസഫ് (ജോസ്), ജീമോൻ റാന്നി, ജോസഫ് ടി ജോർജ് , ഈശോ ടി എബ്രഹാം, ജോയ്സ് ജോണ്‍ എന്നിവർ ആവേശത്തിന്റെ അലയടികൾ ഉണർത്തിക്കൊണ്ടാണ് ലേലം വിളിയ്ക്ക് നേതൃത്വം നൽകിയത്.
ഹാർവെസ്റ് ഫെസ്റ്റിവലിൽ നിന്നും 70,000 ഡോളറിനടുത്ത് സമാഹരിയ്ക്കുവാൻ കഴിഞ്ഞു. ലഭിക്കുന്ന മുഴുവൻ വരുമാനവും ഇന്ത്യയിലെയും അമേരിക്കയിലെയുമുള്ള മിഷൻ , ജീവകാര്യണ്യ പദ്ധതികൾക്കാണ് ഉപയോഗിക്കുന്നത്. വേദനകളിലാണ് നാം ദൈവത്തെ അറിയുന്നതും അപരൻ അനുഭവിക്കുന്ന വേദനയുടെ ആഴം അറിയുന്നതും. അപ്പോൾ നമ്മുടെ മനവും കരങ്ങളും അതിനായി തുറക്കപ്പെടുന്നു. ക്രീയാത്മകമായ പ്രതികരണങ്ങൾ അവശ്യം വേണ്ട തലങ്ങളിൽ ഇടപെടുന്നതിലൂടെയാണ് നമ്മുടെ ദൈവാന്വേഷണത്തിനു കളമൊരുങ്ങുന്നത് എന്നതും കൂട്ടിവെച്ചതിൽ കുറച്ചു് പങ്കിട്ടാൽ പട്ടു പോകുന്നവനെ പട്ടം പോലെ ഉയർത്താൻ കഴിയും എന്ന തിരിച്ചറിവും വെളിവാക്കുന്നതായിരുന്നു ഈ വർഷത്തെ കൊയ്ത്തുത്സവം
ഇടവക വികാരി ഇന്‍ ചാര്‍ജ് റവ. റോഷൻ വി. മാത്യൂസ്, വൈസ് പ്രസിഡന്റ് ഷാജൻ ജോർജ്, കൺവീനർമാരായ റെജി ജോർജ്, ജോൺ ചാക്കോ (ജോസ്) എന്നിവരുടെ നേതൃത്വത്തിൽ ജോയിന്റ് കൺവീനർമാരായ ജീമോൻ റാന്നി, ആരൺ അലക്സ് , ട്രസ്റ്റിമാരായ എബ്രഹാം ജോസഫ് (ജോസ്), ജോർജ് പുളിന്തിട്ട, അൽമായ ശുശ്രൂഷകൻ ജോസ് മാത്യു എന്നിവരെ കൂടാതെ ജെയ്സൺ സാമുവേൽ, അതുല്‍ ജോണ്‍ മാത്യു, ടോം ബെഞ്ചമിൻ, ജിബു മാത്യു എന്നിവരടങ്ങിയ ഓഡിയോ വിഷ്വൽ,ടെക്നിക്കൽ ടീമും 50 ൽ പരം വോളന്റീയർമാരും കൈസ്ഥാന സമിതി അംഗങ്ങളും ഹാർവെസ്റ് ഫെസ്റ്റിവലിന്റെ വൻ വിജയത്തിന് വേണ്ടി പ്രവർത്തിച്ചു.
ഈ വർഷത്തെ ഹാർവെസ്ററ് ഫെസ്റ്റിവൽ ചരിത്രവിജയമാക്കാൻ വിവിധ നിലകളിൽ സഹായിച്ച എല്ലാവരോടും പ്രത്യേകിച്ച് മെഗാ,ഡയമണ്ട്, ഗോൾഡ്.സിൽവർ സ്പോൺസർമാർക്കും ആത്മാർത്ഥമായ നന്ദി വൈസ് പ്രസിഡന്റ് ഷാജൻ ജോർജ് പ്രകാശിപ്പിച്ചു.
റിപ്പോർട്ട് : ജീമോൻ റാന്നി