ഫ്‌ളോറിഡാ: പുതിയ അദ്ധ്യയനവര്‍ഷം വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ മാസ്‌ക്ക് ധരിക്കേണ്ടതില്ല എന്ന് ഫ്‌ളോറിഡാ ഗവര്‍ണ്ണറുടെ ഉത്തരവ് ലംഘിച്ച് സ്‌ക്കൂള്‍ ലീഡര്‍മാര്‍ കുട്ടികളെ മാസ്‌ക്ക് ധരിക്കാന്‍ നിര്‍ബന്ധിച്ചാല്‍ അവരുടെ ശമ്പളം തടഞ്ഞുവെക്കാന്‍ മടിക്കുകയില്ലെന്ന് ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ വീണ്ടും മുന്നറിയിപ്പു നല്‍കി. സ്വയമായി മാസ്‌ക്ക് ധരിച്ചാല്‍ അതിനെ എതിര്‍ക്കയില്ലെന്നും ഗവര്‍ണ്ണര്‍ വ്യക്തമാക്കി.
അമേരിക്കയില്‍ സ്‌ക്കൂളുകളില്‍ പോയതിനാല്‍ കോവിഡ് ബാധിച്ചു കുട്ടികളാരും മരിച്ചു എന്ന് ഒരു സംഭവം പോലും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതായി അറിവില്ലെന്നും, എന്നാല്‍ സ്‌ക്കൂളില്‍ പോകാതെ വീട്ടിലിരുന്ന നിരാശമൂലവും, മറ്റു പല മാനസിക അസ്വസ്ഥത മൂലവും കുട്ടികള്‍ മരിച്ചസംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും വിശദീകരണം നല്‍കിയിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കുട്ടികള്‍ സ്‌ക്കൂളുകളില്‍ പോയി പഠിക്കണമെന്ന തീരുമാനം സ്വീകരിച്ചതെന്നും വിശദീകരണം ഉണ്ട്. ടെക്‌സസ് ഗവര്‍ണ്ണറും, ഫ്‌ളോറിഡാ ഗവര്‍ണ്ണറും സ്‌ക്കൂള്‍ തുറന്ന വിദ്യാര്‍ത്ഥികള്‍ ക്ലാസ്സില്‍ വരണമെന്ന് ഉത്തരവിറക്കിയിട്ടുള്ളതാണ്.