ഗുവാഹത്തി: സാമൂഹിക മാധ്യമങ്ങളില്‍ താലിബാനെ പിന്തുണച്ച് പോസ്റ്റുകളിട്ട 14 പേരെ അസം പൊലീസ് അറസ്റ്റ് ചെയ്തു. താലിബാന്‍ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച് സോഷ്യല്‍ മീഡിയ വഴി രംഗത്തെത്തിയ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പോസ്റ്റുകളിലും ലൈക്ക് ചെയ്യുന്നതിലും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു- സ്പെഷ്യല്‍ ഡി.ജി.പി ജി.പി സിങ് ശനിയാഴ്ച ട്വീറ്റ് ചെയ്തു
നിയമവിരുദ്ധ പ്രവര്‍ത്തനം (പ്രതിരോധം) , ഐ.ടി നിയമം, സി.ആര്‍.പി.സി എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. താലിബാനെ പിന്തുണയ്ക്കുന്ന പോസ്റ്റുകള്‍ പങ്കുവെച്ചതിന് കമ്രൂപ്പ്, ധുബ്രി, ബാര്‍പേട്ട ജില്ലകളില്‍ നിന്നുള്ള രണ്ട് പേരെ വീതം അറസ്റ്റ് ചെയ്തതായി ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ രജിബ് സൈകിയ പറഞ്ഞു.
em