സംസ്ഥാനതല ഡിജിറ്റല്‍ ഓണാഘോഷത്തില്‍ നോര്‍ത്ത് സോണ്‍ ജേതാക്കള്‍

Spread the love
gtech
തിരുവനന്തപുരം: സംസ്ഥാനത്തെ 154 എഞ്ചിനീയറിങ് കോളെജുകളിലെ അയ്യായിരത്തോളം വിദ്യാര്‍ത്ഥികളെ അണിനിരത്തി സംഘടിപ്പിച്ച ഏറ്റവും വലിയ ഡിജിറ്റല്‍ ഓണാഘോഷമായ മ്യൂഓണം പരിപാടിയുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളില്‍ നോര്‍ത്ത്  സോണ്‍  ജേതാക്കളായി. സെന്‍ട്രല്‍, സൗത്ത് സോണുകള്‍ യഥാക്രമം രണ്ടു മൂന്നും സ്ഥാനങ്ങള്‍ നേടി. മാമാങ്കം, താളം, അശ്വമേധം എന്നീ വിഭാഗങ്ങളിലായി വൈവിധ്യമാര്‍ത്ത ഡിജിറ്റല്‍ മത്സരങ്ങളാണ് മ്യൂഓണത്തോടനു ബന്ധിച്ച് പൂര്‍ണമായും ഓണ്‍ലൈനായി സംഘടിപ്പിച്ചത്. സംസ്ഥാനത്തെ ടെക്‌നോളജി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്ക് ആണ് പരിപാടി സംഘടിപ്പിച്ചത്. യുഎസ്ടി, അലോകിന്‍ സോഫ്റ്റ്‌വെയര്‍, ഫയ ഇനൊവേഷന്‍സ്, ജെന്‍പ്രോ റിസേര്‍ച്, സോഫ്റ്റ്‌നോഷന്‍സ് ടെക്‌നേളജീസ് എന്നീ പ്രമുഖ ഐടി കമ്പനികളുടെ പിന്തുണയോടെയാണ് മ്യൂഓണം സംഘടിപ്പിച്ചത്. ജിടെക്കിനു കീഴിലുള്ള മ്യൂലേ പദ്ധതിയുടെ ഭാഗമായി ഐഡിയ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. സമൂഹം നേരിടുന്ന സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്ന മികച്ച ആശയങ്ങള്‍ക്കാണ് സമ്മാനം നല്‍കുക. ഓഗസ്റ്റ് 30 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം.
…………………………………………………………………………………….

North Zone wins Mu Onam digital competition

Thiruvananthapuram: The North Zone team of engineering students from Colleges in north Kerala has become the winners of Mu Onam competitions which was held as part of the largest digital Onam celebrations in the state. Central and South zones came second and third in the five-day event which brought together 5,000 students from 154 engineering colleges from across the state. Various digital competitions were conducted in Mamankam, Thalam and Ashwamedham categories during the event which was concluded on Monday. Mu Onam was organised by Group of Technology Companies (GTech), the industry body of IT companies in Kerala. UST, Alokin Software, FAYA Innovations, GENPRO Research and Softnotions Technologies were also supported the event. Gtech’s Mu Learn has announced an ideation competition for students. Students can propose and pitch ideas which can provide a viable solution to socio-economic issues. Registration deadline is August 30. The winners will get rewards and the winning idea will also be implemented in scale by Gtech’s Mulearn platform.

 

റിപ്പോർട്ട്  :  Anju Nair

Author

Leave a Reply

Your email address will not be published. Required fields are marked *