പൊട്ടിത്തെറി പരസ്യമാകുന്നു; എ.വി. ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു

Spread the love

ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥ് പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസിന്റെ പ്രാഥമീക അംഗത്വം രാജിവയ്ക്കുന്നതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വികാരാധീനനായിട്ടായിരുന്നു ഗോപിനാഥിന്റെ വാര്‍ത്താ സമ്മേളനവും രാജിപ്രഖ്യാപനവും.

15 വയസ്സുമുതല്‍ കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകനായിരുന്നുവെന്നും കോണ്‍ഗ്രസ് തന്റെ ജീവനാഡിയായിരുന്നുവെന്നും അദ്ദേഹം സ്വരമിടറി പറഞ്ഞു. സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരുമായി ചേര്‍ന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശക്തമായ പ്രവര്‍ത്തനം നടത്തിയെന്നും 43 വര്‍ഷം തന്റെ നാടിനെ പാര്‍ട്ടിയുടെ ഉരുക്ക് കോട്ടയായി കാത്തെന്നും അദ്ദേഹം പറഞ്ഞു.

പ്രതീക്ഷയില്ലാതെ ഒരു യാത്രനടത്തുന്നതിനേക്കാള്‍ നല്ലത് എവിടെയെങ്കിലും വച്ച് അത് അവസാനിപ്പിക്കുന്നതാണെന്നും ഈ നിമഷം മുതല്‍ താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ലെന്നും അദ്ദേഹം പറഞ്ഞു. തല്‍ക്കാലം മറ്റുപാര്‍ട്ടികളിലേയ്ക്കില്ലെന്ന് പറഞ്ഞ അദ്ദേഹം സിപിഎമ്മുമായുള്ള സഹകരണം തള്ളിക്കളഞ്ഞില്ല. സാഹചര്യങ്ങള്‍
പഠിച്ചശേഷം ഭാവി തീരുമാനം പ്രഖ്യാപിക്കുമെന്നും ആരുടേയും അടുക്കളയില്‍ എച്ചില്‍ നക്കാന്‍ പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോബിന്‍സ്

em

Author

Leave a Reply

Your email address will not be published. Required fields are marked *