അപകടത്തില്‍ മരിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ ഹര്‍മിന്ദര്‍ ഗ്രവാള്‍ അനുസ്മരണം സെപ്റ്റംബര്‍ 2ന്

സാക്രമെന്റൊ (കലിഫോര്‍ണിയ) : വടക്കന്‍ കലിഫോര്‍ണിയയില്‍ ആളിപ്പടര്‍ന്ന അഗ്‌നിയോട് പോരാടി കൊണ്ടിരുന്ന സഹപ്രവര്‍ത്തകരെ സഹായിക്കുന്നതിന് പുറപ്പെട്ട ഹര്‍മിന്ദര്‍ ഗ്രവാളും, ഓഫിസര്‍ കഫ്രി ഹരേരയും സഞ്ചരിച്ചിരുന്ന കാര്‍ അതിവേഗതയില്‍ വന്നിരുന്ന ഒരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഇന്ത്യന്‍ അമേരിക്കന്‍ പൊലിസ് ഓഫിസര്‍ ഹര്‍മിന്ദര്‍ ഗ്രവാള്‍ (27) അനുസ്മരണ സമ്മേളനം സെപ്റ്റംബര്‍ 2ന് വൈകിട്ട് നോര്‍ത്ത് സ്റ്റെപ്‌സ് കാപ്പിറ്റോള്‍ ബില്‍ഡിങ്ങില്‍ (സാക്രമെന്റെ) ചേരുന്നതാണെന്ന് സംഘാടകരില്‍ ഒരാളായ സെര്‍ജന്റ് മഹാവിര്‍ അറിയിച്ചു.

ഗാര്‍ട്ട് പോലിസ് ഓഫീസറും, 2020 ല്‍ ഓഫിസര്‍ ഓഫ് ദ ഇയറുമായി തിരഞ്ഞെടുക്കപ്പെട്ട ഗ്രവാളിന്റെ മരണം സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണെന്ന് മഹാവിര്‍ പറഞ്ഞു. എല്ലാവരാലും ബഹുമാനിക്കപ്പെട്ടിരുന്ന, നല്ല വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന ഗ്രവാളെന്ന് ഗാള്‍ട്ട് ഇടക്കാല ചീഫ് ഓഫ് പോലീസ് റിച്ചാര്‍ഡ് നേമാന്‍ അനുസ്മരിച്ചു. കാലിഫോര്‍ണിയ എല്‍സറാഡോയില്‍ വച്ച് ഓഗസ്റ്റ് 22 നായിരുന്നു അപകടം. എതിരെ വന്നിരുന്ന വാഹനത്തിന്റെ ഡ്രൈവറും സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഗ്രവാളും കൂടെയുണ്ടായിരുന്ന ഹരേരയും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഗ്രവാളിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഓഗസ്റ്റ് 26ന് ഗ്രവാള്‍ അന്തരിച്ചു. അവിവാഹിതനായ ഗ്രവാളിന് മാതാപിതാക്കളും സഹോദരനും സഹോദരിയുമുണ്ട്. 2½ വര്‍ഷമാണ് പൊലിസ് ഉദ്യോഗസ്ഥറായി ജോലി ചെയ്തത്. ഗ്രവാളിന്റെ കുടുംബത്തെ സഹായിക്കുന്നതിന് മെമ്മോറിയല്‍ ഫണ്ട് (https://cahpcu.org/offiees harminder grewal memorial fund.

Leave a Reply

Your email address will not be published. Required fields are marked *