കൊല്ലത്ത് മാസ്ക് വെൻഡിംഗ് മെഷീനുകൾ

കൊല്ലം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷൻ, ഹെൽത്ത് റിസർച്ച് വെൽഫെയർ സൊസൈറ്റി എന്നിവ സംയുക്തമായി നൽകിയ മാസ്ക് വെൻഡിങ് മെഷീൻ ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോക്ടർ ദേവ്കിരണിന് കൈമാറി.

പൊതുജനങ്ങൾ ഇടപെടുന്ന സ്ഥലങ്ങളിൽ , രണ്ട് രൂപാ നാണയം ഇട്ടാൽ ട്രിപ്പിൾ ലയർ മാസ്ക് കിട്ടുന്ന രീതിയിൽ ആണ് മെഷീൻ സജ്ജമാക്കിയിരിക്കുന്നത്.രണ്ട് മസ്കുകൾ ധരിക്കണം എന്ന നിർദ്ദേശം ഉള്ളതിനാൽ പുറത്തേക്ക് പോകുന്ന സമയം ഷോപ്പുകളിൽ ക്യു നിൽക്കാതെ മാസ്ക് ലഭിക്കുന്ന സൗകര്യം ഇതിലൂടെ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *