ടെക്‌സസില്‍ കോവിഡ് ബാധിച്ചു മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടി

ഗാല്‍വസ്റ്റണ്‍ (ടെക്‌സസ്) : കാലി കുക്ക് (4) വയസ്സ് ഗാല്‍വസ്റ്റണില്‍ കോവിഡ് ബാധിച്ച് മരിച്ചു . പാന്‍ഡമിക്ക് പൊട്ടിപുറപ്പെട്ടതിന് ശേഷം ടെക്‌സസില്‍ മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് കാലി കുക്ക് .

കാലിയുടെ മാതാവ് വാക്‌സിനേഷന് എതിരായിരുന്നതിനാല്‍ വീട്ടിലാരും വാക്‌സിനേറ്റ് ചെയ്തിരുന്നില്ല , മാത്രമല്ല 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ലഭിച്ചിരുന്നില്ലെന്നതും മറ്റൊരു കാരണമാണ് . സെപ്റ്റംബര്‍ 7 ന് കുട്ടി ഉറക്കത്തില്‍ മരിച്ചുവെന്നാണ് ഇന്നലെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത് .

കോവിഡിന്റെ ലക്ഷണങ്ങള്‍ പ്രകടമായി മണിക്കൂറുകള്‍ക്കുള്ളിലാണ് മരണം സംഭവിച്ചതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു . കോവിഡ് ആണ് മരണകാരണമെന്ന് ആരോഗ്യവകുപ്പും സ്ഥിരീകരിച്ചു . ഞാന്‍ ഇതുവരെ വാക്‌സിനേഷന് എതിരായിരുന്നു എന്നാല്‍ ഇപ്പോള്‍ എനിക്കത് തെറ്റായിരുന്നുവെന്ന് തോന്നുന്നു . കുട്ടിയുടെ മരണത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതാണിത് .

കഴിഞ്ഞമാസം ഗാല്‍വസ്റ്റണ്‍ കൗണ്ടിയില്‍ മാത്രം 1382 കുട്ടികള്‍ക്കാണ് (12 വയസ്സിന് താഴെ) കോവിഡ് സ്ഥിരീകരിച്ചത് . ടെക്‌സസില്‍ പത്തുവയസ്സിന് താഴെയുള്ള 24 കുട്ടികള്‍ കോവിഡ് രോഗം ബാധിച്ച് മരിച്ചതായി
ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *