ടെക്‌സസ്സില്‍ കോവിഡ് മരണസംഖ്യ60,000 ആയി ഉയര്‍ന്നു

Spread the love

Picture

ഡാളസ്: കോവിഡ് മഹാമാരി ടെക്‌സസ് സംസ്ഥാനത്ത് വ്യാപകമായതിനുശേഷം മരിച്ചവരുടെ എണ്ണം സെപ്റ്റംബര്‍ 17 വെള്ളിയാഴ്ചയോടെ 60357 ആയി ഉയര്‍ന്നു. ഇന്ന് ടെക്‌സസില്‍ 377 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള കാലിഫോര്‍ണിയായിലെ മരണസംഖ്യ 67000 മാണ്. ഫെഡറല്‍ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയത്.

Picture2

ജനസംഖ്യ കണക്കനുസരിച്ചു അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ മരണമടഞ്ഞവരുടെ സംഖ്യയില്‍ ടെക്‌സസ് 24ാം സ്ഥാനത്താണ്. 100,000 പേരില്‍ 255 വീതമാണ് മരണനിരക്ക് കണക്കാക്കിയിരിക്കുന്നത്. ദേശീയ ശരാശരി മരണനിരക്ക് 10,000 ത്തിന് 200 വീതമാണ്.

ടെക്‌സസ് സംസ്ഥാനത്ത് കഴിഞ്ഞ സമ്മറിലും, വിന്ററിലും ഇപ്പോഴുമാണ് കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്. വാക്‌സിനേറ്റ് ചെയ്യാത്തവരാണ് കൂടുതലും മരണത്തിന് കീഴടങ്ങിയത്.

വെള്ളിയാഴ്ച ടെക്‌സസ് സംസ്ഥാനത്ത് 18628 കേസ്സുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 18097 പുതിയതായി പോസിറ്റീവ് ടെക്സ്റ്റ് സ്ഥിരീകരിച്ചതും, 631 പഴയ പരിശോധനാ ഫലം ലഭിച്ചതുമാണ്. സംസ്ഥാനത്തു ആകെ സ്ഥിരീകരിച്ച കോവിഡ് കേസ്സുകള്‍ 3902306 ആണ്. സംസ്ഥാനത്തു ഇതുവരെ 16963517 പേര്‍ക്ക് കോവിഡ് ഫസ്റ്റ് ഡോസും 14390670 പേര്‍ക്ക് രണ്ടു ഡോസും ലഭിച്ചു കഴിഞ്ഞതായും സി.ഡി.സി. അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *